Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓണം മലയാളികളെ...

ഓണം മലയാളികളെ ഒന്നിപ്പിക്കുന്ന വികാരം -പി.എസ്‌. ശ്രീധരൻപിള്ള

text_fields
bookmark_border
Bangalore Kerala Samajam Onam celebration
cancel
camera_alt

ബാം​ഗ്ലൂ​ർ കേ​ര​ള​സ​മാ​ജം ക​ന്‍റോ​ൺ​മെ​ന്‍റ്​ സോ​ൺ ആ​ർ.​ടി ന​ഗ​ർ ത​ര​ള ബാ​ലു കേ​ന്ദ്ര​യി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചുചേരുന്ന ഹൃദയവികാരമാണ് ഓണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. മഹാബലിയെ കുറിച്ചുള്ള വിവാദം അനാവശ്യമാണ്. അതിനെ പോസ്റ്റ്മോർട്ടം നടത്തുന്നതിൽ പ്രസക്തിയില്ലെന്നും ഓണത്തിന്റെ ഐതിഹ്യം മലയാളികൾക്ക് പ്രിയതരമാണെന്നും അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂർ കേരളസമാജം കന്‍റോൺമെന്‍റ് സോൺ ആർ.ടി നഗർ തരള ബാലു കേന്ദ്രയിൽ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർപേഴ്സൻ രാധ രാജഗോപാൽ അധ്യക്ഷത വഹിച്ചു.

റാന്നി എം.എൽ.എ പ്രമോദ് നാരായൺ, പി.സി. മോഹൻ എം.പി എന്നിവർ വിശിഷ്ടാതിഥികളായി. കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, സോൺ കൺവീനർ ഹരികുമാർ, ആഘോഷ കമ്മിറ്റി ചെയർമാൻ പ്രേംകുമാർ, വൈസ് ചെയർമാൻ വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, വനിത വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി, യൂത്ത്‌ വിങ് ചെയർമാൻ സുജിത് ലാൽ, കൺവീനർ സന്ദീപ് സുകുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

ചെണ്ടമേളം, കഥകളി, ഓണസദ്യ, കലാപരിപാടികൾ, ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ്, രവിശങ്കർ, രാഹുൽ സത്യനാഥ്, കൃഷ്ണ ദിയ തുടങ്ങിയവർ നയിച്ച മെഗാ ഗാനമേളയും നടന്നു.

•ബംഗളൂരു: ബ്രിഗേഡ് ബ്യൂന വിസ്ത ബംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി. പൂക്കളം, ഘോഷയാത്ര, തിരുവാതിര, വിവിധ കളികൾ, പുലികളി, ശിങ്കാരിമേളം, സാംസ്കാരിക പരിപാടികൾ എന്നിവ നടന്നു.

ബ്രി​ഗേ​ഡ്​ ബ്യൂ​ന വി​സ്ത ബം​ഗ​ളൂ​രു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

•ബംഗളൂരു: കെങ്കേരി കേരളം ഗ്രാമം ഓഫ് ബ്രിഗേഡ് പനോരമയുടെ ഓണാഘോഷം പ്രസിഡന്‍റ് എസ്.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജയശങ്കർ, ജോനാസ് വർഗീസ്, അരുൺ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണസദ്യക്ക് ശേഷം കലാകായിക മത്സരങ്ങൾ നടന്നു.

കെ​​ങ്കേ​രി കേ​ര​ളം ഗ്രാ​മം ഓ​ഫ്​ ബ്രി​ഗേ​ഡ്​ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം

•ബംഗളൂരു: മലയാളി കൂട്ടായ്മയായ പാം ജാഗറീസ് നടത്തിയ ഓണാഘോഷം കർണാടക അർബൻ ഡവലപ്മെന്‍റ് വകുപ്പുമന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്തു. 'ആർപ്പോ, ഇർറോ' എന്നപേരിലായിരുന്നു ആഘോഷം. ഭാഷാതീതമായ സംസ്കാരമാണ് വളർത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ 1100ഓളം വരുന്ന കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന പൂർവൻകര പാംബീച്ച് അപ്പാർട്മെന്‍റിലായിരുന്നു പരിപാടികൾ. പൂക്കളമത്സരം, കളരിപ്പയറ്റ്, ശിങ്കാരിമേളം, നൃത്തപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായി. സത്യപ്രകാശ് കാറ്റെപുരയുടെ വയലിൻ പ്രകടനം നടന്നു.

മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ പാം ​ജാ​ഗ​റീ​സ്​ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

കലാപരിപാടികൾ യുവനടി സ്വാസിക ഉദ്ഘാടനം ചെയ്തു. എ.സി.പി രംഗപ്പ അധ്യക്ഷത വഹിച്ചു. കൊത്തന്നൂർ പൊലീസ് എസ്.ഐ. ചന്നേഷ് മുഖ്യപ്രഭാഷകനായിരുന്നു. പാം ജാഗറീസ് കമ്മിറ്റി അംഗം ദിലീപ് മോഹൻ കഥയും തിരക്കഥയുമെഴുതി അഭിനയിച്ച 'വിഡ്ഢികളുടെ മാഷ്' എന്ന സിനിമയുടെ ഒ.ടി.ടി റിലീസ് അറിയിപ്പും ചടങ്ങിൽ നടന്നു.

•ബംഗളൂരു: ബൈട്രായണപുര നിയോജക മണ്ഡലം ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. കോടിഗെഹള്ളി ഗേറ്റിന് സമീപമുള്ള ഗുണ്ടാഞ്ജനേയ ടെംപിൾ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി. ബൈട്രായണപുര എം.എൽ.എ കൃഷ്ണ ബൈരെ ഗൗഡ സംഘടിപ്പിച്ച ഓണാഘോഷം മലയാള-കന്നട-തമിഴ് ചലച്ചിത്രതാരവും മലയാളിയുമായ റേച്ചൽ ഡേവിഡ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ബൈരെ ഗൗഡ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ബൈ​ട്രാ​യ​ണ​പു​ര നി​യോ​ജ​ക മ​ണ്ഡ​ലം എം.​എ​ൽ.​എ കൃ​ഷ്ണ ബൈ​രെ ഗൗ​ഡ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ച​ല​ച്ചി​ത്ര​താ​രം റെ​യി​ച്ച​ൽ ഡേ​വി​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നാലാം തവണയാണ് ഇത്തരത്തിൽ എം.എൽ.എ ഓണാഘോഷം നടത്തുന്നത്. ജലഹള്ളി സെന്‍റ് മേരീസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാദർ സന്തോഷ്‌ സാമുവേൽ, വിവിധ മലയാളീ സംഘടനകളെ പ്രതിനിധാനംചെയ്ത് റജി കുമാർ, രാജൻ ജേക്കബ്, ഓണാഘോഷ കോർ കമ്മിറ്റി അധ്യക്ഷ മീനാക്ഷി ബൈരെ ഗൗഡ, പ്രോഗ്രാം കോഓഡിനേറ്റർമാരായ സുനിൽ തോമസ് കുട്ടൻകേരിൽ, സുരേഷ് ബാബു, ഡോക്ടർ ക്രിസ്റ്റീൻ, കൃഷ്‌ണേന്ദു ഉണ്ണികൃഷ്ണൻ, പ്രിയ എന്നിവർ സംസാരിച്ചു. മലയാളീ സംഘടനകളിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഓണസദ്യയും ഉണ്ടായിരുന്നു. ശ്രുതി ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത വിരുന്ന്, കഥകളി, തിരുവാതിര, ചെണ്ടമേളം, എന്നിവ നടന്നു.

•ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്‍റെ വാർഷിക കുടുംബസംഗമവും ഓണാഘോഷവും നടന്നു. ബൊമ്മസാന്ദ്ര ഹെന്നാഗരാ ഗേറ്റ്, കിതെഗനഹള്ളിയിലുള്ള എസ്.എൽ.എൻ ഭവനിൽ സംഘടിപ്പിച്ച ഉദ്‌ഘാടനച്ചടങ്ങിൽ കരയോഗം പ്രസിഡന്‍റ് കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. വിജയകുമാറും ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ച​ന്ദാ​പു​ര ക​ര​യോ​ഗ​ത്തി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി​ജ​യ​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ശക്തി സദാനന്ദ മഹർഷി മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ട്രഷറർ പി.എസ്. നായർ, മഹിളവിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, ശോഭന രാംദാസ് എന്നിവർ പങ്കെടുത്തു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കായികമത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamBangalore Kerala Samajam
News Summary - Bangalore Kerala Samajam Onam celebration
Next Story