ബംഗളൂരു-കല്യാണ കർണാടക ആദ്യ സ്പെഷൽ ട്രെയിൻ 28 മുതൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് കല്യാണ കർണാടകയിലേക്ക് ആദ്യമായി പ്രത്യേക ട്രെയിൻ വരുന്നു. ആറു വർഷത്തിനുശേഷം കലബുറഗി-ബിദർ റെയിൽപാത തുറന്നതോടെയാണിത്. ഈ പാതയിലൂടെയായിരിക്കും പുതിയ ട്രെയിൻ ഓടുക. യശ്വന്ത്പുരയിൽനിന്ന് കലബുറഗി വഴി ബിദറിലേക്ക് വാരാന്ത്യ ട്രെയിൻ റെയിൽവേ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സമയക്രമം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല.
ഒക്ടോബർ 28നാണ് യശ്വന്ത്പുരയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഓടുക. ബിദറിൽ നിന്നുള്ളത് 29നും ഓടും. യശ്വന്ത്പുരയിൽനിന്ന് ശനിയാഴ്ച രാത്രി 11.15ന് പുറപ്പെടുന്ന ട്രെയിൻ (16577) ഞായറാഴ്ച ഉച്ചക്ക് 1.30ന് ബിദറിൽ എത്തും. ബിദറിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ട്രെയിൻ (1678) തിങ്കളാഴ്ച പുലർച്ച നാലിന് യശ്വന്ത്പുരയിൽ എത്തും.

