ബാംഗ്ലൂർ ഇസ്ലാഹി സെന്റർ സകാത്ത് സെമിനാർ ഇന്ന്
text_fieldsബംഗളുരു: ‘സകാത്തിന്റെ പ്രാധാന്യം ഇസ്ലാമിൽ' എന്ന വിഷയത്തിൽ ബാംഗ്ലൂർ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സകാത്ത് സെമിനാർ വെള്ളിയാഴ്ച്ച നടക്കും.
വൈകീട്ട് 4.30ന് ശിവാജി നഗർ ബസ് സ്റ്റാന്റിന് സമീപത്തെ ഇംപീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന് മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇസ്ലാമിക കർമശാസ്ത്രത്തിൽ അവഗാഹം നേടിയ പ്രമുഖ പണ്ഡിതൻ മുഹമ്മദ് സ്വാദിഖ് മദീനി നേതൃത്വം നൽകും. സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99000 01339 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

