ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം നാളെ
text_fieldsബംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം ഞായറാഴ്ച ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും.വിജ്ഞാന സദസ്സിൽ നിസാർ സ്വലാഹി, ഫിറോസ് സ്വലാഹി, ബിലാൽ കൊല്ലം എന്നിവർ സംസാരിക്കും. കുട്ടികളുടെ സർഗാത്മകത മാറ്റുരയ്ക്കുന്ന ‘റയ്യാൻ സർഗ വിരുന്ന്’ അംജദ് മദനി നയിക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഉച്ചക്ക് രണ്ടിന് സംഗമ നഗരിയിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

