ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്
text_fieldsബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചൊവ്വാഴ്ച നടന്ന സംവാദത്തിൽ ദസ്താൻസാപ്പർ, എഡ്ഗാർ ബാഗ്ദാസാര്യ, എൻ. വിദ്യാശങ്കർ, ഡോ. ജയന്ത മാധബ്
ദത്ത, വിനോദ് കപ്രി എന്നിവർ
ബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ അഞ്ചാം ദിനമായ ബുധനാഴ്ച, കാന്‍ ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ ‘ദ ഷേമ് ലെസ്’, ‘ത്രീ കിലോമീറ്റര്‍ ടു ദി എന്‍ഡ് ഓഫ് ദ വേള്‍ഡ്’ എന്നിവയടക്കം ഒരുപിടി മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അറബിക്, സ്പാനിഷ്, ജർമനി, ഇംഗ്ലീഷ്, കൊറിയൻ, ടർക്കിഷ്, ഫ്രഞ്ച് സിനിമകൾക്കു പുറമെ ഒരു മലയാള ചലച്ചിത്രം ഉള്‍പ്പെടെ 15 ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടാകും. കൊങ്ങിണി, കന്നട, മലയാളം, ഹിന്ദി, രാജസ്ഥാനി, മൈഥിലി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇന്ന് പ്രധാനമായും പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ‘ദി എക്സൈല്‍സ്’ തെസലോനികി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു.
ലാ കസാ- മലാഗ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സ്ക്രീന്‍ പ്ലേ, മികച്ച സംഗീതം, പ്രേക്ഷക അവര്‍ഡ്, യങ് ജൂറി അവാര്‍ഡ്, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ പുരസ്കാരം നേടി. ‘മൂണ്‍’ ലോകാര്‍നോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ ജൂറി പുരസ്കാരവും നേടി.
പെഡ്രോ ഫ്രിയറി സംവിധാനം ചെയ്ത ‘മാലു’ കൈറോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി, മികച്ച സംവിധായകന് എന്നീ വിഭാഗത്തിലും സാവോ പോളോ ഫിലിം ഫെസ്റ്റിവലില്‍ സ്പെഷല്‍ അവാര്‍ഡ് സിനിമ വിഭാഗത്തിലും റിയോ ഡി ജനീറോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടി, മികച്ച സംവിധായകന്, മികച്ച സഹനടി, മികച്ച സ്ക്രീന്‍ പ്ലേ എന്നീ വിഭാഗത്തിലും പുരസ്കാരം ലഭിച്ചു. ‘ദ വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’ ഷികാഗോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിട്ടുണ്ട്.
ഡോ. രാജ്കുമാര് ഭവനില്‍ രാവിലെ 11ന് വരുണ്‍ ഗംഗാധറിന്റെ ‘സ്വരാജ്യ 1942’യും (കന്നട) സെബാസ്റ്റ്യന്‍ ഡേവിഡിന്റെ ‘ബെലി ഹൂ’ (കന്നട) മൂന്നിനും നാഗരാജ സോമായാജിയുടെ ‘മര്യാദെ പ്രശ്നെ’ (കന്നട) വൈകീട്ട് ആറിനും പ്രദര്‍ശിപ്പിക്കും.സുചിത്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്യന് ചന്ദ്ര പ്രകാശിന്റെ ‘ആജൂര്‍’ (മൈഥിലി) രാവിലെ 10.45നും, ദീപാങ്കര്‍ പ്രകാശിന്റെ ‘ശാന്തി നികേതന്‍’ (രാജസ്ഥാനി) 1.30നും പ്രദര്‍ശിപ്പിക്കും.
ഓറിയോൺ മാൾ പി.വി.ആറിലെ പ്രദർശനവേദികൾ
- സ്ക്രീന്‍ ഒന്ന്: ഡോ. കെ. രമേഷ് കമ്മത്തിന്റെ ‘അന്ത്യാരംഭ’ (കൊങ്ങിണി) വൈകീട്ട് ഏഴിന് പ്രദര്‍ശിപ്പിക്കും.
- സ്ക്രീന്‍ മൂന്ന്: അനില്‍ കുമാറിന്റെ ‘ഉപാധ്യക്ഷ’ (കന്നട) രാവിലെ 9.30നും പരമേഷ് ദേഖയുടെ ‘സെവന് ഡെയിസ്’ (ഗലോ) 4.15നും ഗിരീഷ് എ.എമ്മിന്റെ ‘പെരി പെരി പിത്തൂരി’ (കന്നട) വൈകീട്ട് 6.10നും പ്രതീക് പ്രജോഷിന്റെ ‘ചില്ലി ചിക്കന്‍’ (കന്നട) 8.15നും പ്രദര്‍ശിപ്പിക്കും.
- സ്ക്രീന്‍ നാല്: വില്‍ സീ ഫ്രൈഡിന്റെ ‘ലിലീസ് നോട്ട് ഫോര്‍ മീ’ -രാവിലെ 9:40. കൂര്‍ദ് വിന് അയ്യൂബിന്റെ ‘മൂണ്‍’ ഉച്ചക്ക് 12.00, ബെലന് ഫ്യൂണസിന്റെ ‘ദി എക്സൈല്‍സ്’ -2.10, അലക്സ് മൊന്റോയയുടെ ‘ലാകസാ’ -6.20, സോഫിയ ബോഹദാനോവിസിന്റെ ‘മെഷേര്‍സ് ഫോര്‍ എ ഫ്യൂനറല്‍’ -8.15.
- സ്ക്രീന്‍ അഞ്ച്: എറിക് ലാം ഹെനയുടെ ‘ബ്രീത്തിങ് അണ്ടര്‍ വാട്ടര്‍’ -10.30, പെഡ്രോ ഫ്രിയറിയുടെ ‘മാലു’- 2.50 , എം.ഒ ഹരാവേയുടെ ‘ദ വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’ -7.00
- സ്ക്രീന്‍ ആറ്: സാറ ഫ്രൈഡ് ലാണ്ടിന്റെ ‘ഫെമിലിയര്‍ ടച്ച്’ - രാവിലെ 10.00, അസ്ലി ഓസ്ജെ യുടെ ‘ഫറൂക്ക്’ -12.00, അര്‍ഫാസ് അയ്യൂബിന്റെ ‘ലെവല്‍ ക്രോസ്’ -2.30 , എലീന മണ്ട്രിക്യുവിന്റെ ‘ദ പാര്ടീസ് ഓവര്‍’ -5.20
- ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന് എന്നിവര്‍ മുഖ്യകഥാപാത്രമായി എത്തിയ സൈക്കളോജിക്കല്‍ ത്രില്ലറാണ് ലെവല്‍ ക്രോസ്.
- സ്ക്രീന്‍ ഏഴ്: ഇമ്മാനുവല്‍ പര്വുവിന്റെ ‘ത്രീ കിലോമീറ്റര്‍ ടു ദി എന്‍ഡ് ഓഫ് ദ വേള്‍ഡ്’ -10.00, ‘ദി ഷേമ് ലെസ്’ -12.30, ‘ക്രോസിങ്’ -5.00
- സ്ക്രീന്‍ എട്ട്: ‘ഐവിഒ’ -രാവിലെ 10.05, ‘അന്തിമയാത്ര’ -12.15, ‘പിദായി’ -3.10 , ‘ഫ്രീവാക്ക’ -5.50 , ‘വിന്റ്ലെസ്’ -8.30
- സ്ക്രീന്‍ ഒമ്പത്: ‘വെന്‍ ദിസ് സമ്മര്‍ ഈസ് ഓവര്‍-10.00, ‘മാര്ട്ടിന്’ -12.20 .
- സ്ക്രീന്‍ 11: ദി ആര്‍ട്ട് ഓഫ് സിനിമ എന്ന വിഷയത്തില്‍ ഗൗതം വാസുദേവ് മേനോന് നടത്തുന്ന പ്രഭാഷണം- രാവിലെ 11.00. ശ്യാം ബെനഗലിന്റെ ‘മന്തന്’ പ്രദർശനം- രാത്രി 7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

