ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം
text_fieldsചലച്ചിത്രമേളയുടെ ഹ്രസ്വ രംഗാവിഷ്കാരം നിർവഹിച്ച വേദിയിൽ കർണാടക ചലച്ചിത്ര അക്കാദമി രജിസ്ട്രാർ ജി. ഹേമന്ത് രാജ്, ഡി.ഐ.പി.ആർ കമീഷണർ നിമ്പാൽകർ, സെക്രട്ടറി ത്രിലോക് ചന്ദ്ര, ജയ് എൻ. വിദ്യാശങ്കർ എന്നിവർ
ബംഗളൂരു: 15ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ സാംസ്കാരിക പരിപാടിയുണ്ടാകും. സ്വിറ്റ്സർലൻഡ് സിനിമ ‘ബോൺഷർ ടിസിനോ’യാകും ഉദ്ഘാടന ചിത്രം.
എട്ടു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ 50 രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകളുണ്ടാകും. കന്നട, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മാർച്ച് ഏഴിന് വിധാൻ സൗധയിലെ ബാങ്ക്വെറ്റ് ഹാളിൽ സമാപനച്ചടങ്ങ് നടക്കും. 28ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതുവരെ 2000 പ്രതിനിധികൾ രജിസ്റ്റർ ചെയ്തതായി ഫെസ്റ്റിവൽ കോർ കമ്മിറ്റി ചെയർമാൻ ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.

