Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ബം​ഗ​ളൂ​രു-​ധാ​ര്‍വാ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് 26 മു​ത​ൽ

text_fields
bookmark_border
vandebharath
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ധാ​ര്‍വാ​ഡി​ലേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ജൂ​ൺ 26ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യു​മെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍നി​ന്നു​ള്ള നി​ര്‍ദേ​ശ​ത്തി​ന് കാ​ക്കു​ക​യാ​ണെ​ന്നും മു​തി​ര്‍ന്ന റെ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. ക​ര്‍ണാ​ട​ക​യി​ലെ ര​ണ്ടാ​മ​ത്തെ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സാ​ണി​ത്.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ധാ​ര്‍വാ​ഡി​ലേ​ക്ക് വ​ന്ദേ​ഭാ​ര​ത് സ​ര്‍വി​സ് തു​ട​ങ്ങു​ന്ന​തോ​ടെ യാ​ത്രാ​സ​മ​യം ഏ​ഴു​മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങും. നി​ല​വി​ല്‍ സാ​ധാ​ര​ണ തീ​വ​ണ്ടി​ക​ളി​ല്‍ ധാ​ര്‍വാ​ഡി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ 10 മ​ണി​ക്കൂ​ര്‍ വേ​ണം. വ​ന്ദേ​ഭാ​ര​ത് ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ധാ​ര്‍വാ​ഡി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍ക്കും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ബം​ഗ​ളൂ​രു​വി​ലെ യ​ശ്വ​ന്ത​പു​ര​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് ദാ​വ​ൺ​ഗ​രെ​യി​ല്‍മാ​ത്ര​മാ​യി​രി​ക്കും സ്‌​റ്റോ​പ്പു​ണ്ടാ​കു​ക. ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും സ​ര്‍വി​സു​ക​ളു​ണ്ടാ​കും.നി​ല​വി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന് യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ല്‍നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് നാ​ല​ര​മ​ണി​ക്കൂ​റും ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് ര​ണ്ടു​മ​ണി​ക്കൂ​റു​മാ​ണ് യാ​ത്രാ​സ​മ​യം. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി സ​ര്‍വി​സ് തു​ട​ങ്ങി​യ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vandebharath Express
News Summary - Bangalore-Dharwad Vandebharat Express from 26
Next Story