ബംഗളൂരു സ്ഫോടനം; പള്ളി, മദ്റസകളിൽ പരിശോധന നടത്തണം -വി.എച്ച്.പി
text_fieldsമംഗളൂരു: ബംഗളൂരുവിലെ കഫേയിൽ കഴിഞ്ഞ വാരം നടന്ന സ്ഫോടനം സംബന്ധിച്ച അന്വേഷണം മദ്റസകളിലേക്കും മസ്ജിദുകളിലേക്കും വ്യാപിപ്പിക്കണമെന്ന് വി.എച്ച്.പി ഉഡുപ്പി-ദക്ഷിണ കന്നട മേഖല സെക്രട്ടറി ശരൺ പമ്പുവെൽ എൻ.ഐ.എയോട് ആവശ്യപ്പെട്ടു. മദ്റസകളിൽ പരിശോധന നടത്തിയാൽ സംഭവത്തിൽ പങ്കാളികളെന്ന് കരുതുന്ന തീവ്രവാദികളെ കുറിച്ച് വിവരങ്ങൾ ലഭിക്കും.
പല മദ്റസകളിലും തീവ്രവാദമാണ് പഠിപ്പിക്കുന്നത്.ഭട്കലിലെ മസ്ജിദുകളിൽ റെയ്ഡും നടക്കേണ്ടതുണ്ടെന്ന് ശരൺ മംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ എൻ.ഐ.എക്ക് എല്ലാ പിന്തുണയും നൽകാൻ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ സന്നദ്ധമാണെന്ന് കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

