വാഴക്കുല മേളയിൽ വിസ്മയമായി മലയാളി കർഷകന്റെ 16 അടി കുല
text_fieldsമേളയിൽ വിനോദ് സഹദേവൻ ആയിരം പൂവൻ വാഴക്കുലയുമായി
ബംഗളൂരു: മൈസൂരു വിനോബ റോഡിലെ നഞ്ജരാജ ബഹദൂർ വഴിയമ്പലത്തിൽ വെള്ളിയാഴ്ച ത്രിദിന വാഴക്കുല മേള ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ സുമന കിത്തൂർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സ്വദേശി വിനോദ് സഹദേവൻ നായരുടെ തോട്ടത്തിൽ വളർന്ന 16 അടി പൊക്കമുള്ള കുലയാണ് മേളയുടെ മുഖ്യ ആകർഷണം. ആയിരം കുഞ്ഞു കായകൾ ഈ ആയിരം പൂവൻ കുലയിലുണ്ട്. സഹജ സമൃദ്ധയും അക്ഷയ കൽപ ജൈവകൃഷിയും സംയുക്തമായാണ് മേള ഒരുക്കിയത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 130 ഇനം വാഴക്കുലകൾ മേളയിലുണ്ടെന്ന് ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ മഞ്ചുനാഥ് അംഗഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

