Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപൊ​തു​യോ​ഗ​ങ്ങ​ളി​ലും...

പൊ​തു​യോ​ഗ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക്ക് നി​രോ​ധ​നം

text_fields
bookmark_border
പൊ​തു​യോ​ഗ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക്ക് നി​രോ​ധ​നം
cancel

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യി​ല്‍ പൊ​തു​യോ​ഗ​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ളി​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ക്ക് നി​രോ​ധ​ന​മേ​ര്‍പ്പെ​ടു​ത്തി സ​ര്‍ക്കാ​ര്‍ നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ള്‍, സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും നി​രോ​ധി​ച്ചു. വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി ഗ്ലാ​സ്, സ്റ്റീ​ല്‍, പേ​പ്പ​ര്‍ എ​ന്നി​വ​കൊ​ണ്ടു​ള്ള കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സ​ര്‍ക്കു​ല​റി​ല്‍ നി​ര്‍ദേ​ശ​മു​ണ്ട്. മു​മ്പ് 2018 ലും 2024 ​ലും ഇ​റ​ക്കി​യ അ​റി​യി​പ്പു​ക​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് പു​തി​യ​നി​ര്‍ദേ​ശം.

പേ​ഴ്സ​ന​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് റി​ഫോം വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കെ.​ര​വീ​ന്ദ്ര ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ സ​ര്‍ക്കു​ല​ര്‍ പ്ര​കാ​രം, നി​രോ​ധ​നം ക​ര്‍ശ​ന​മാ​ക്കു​ക​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ആ​രോ​ഗ്യ​ത്തെ​യും പ​രി​സ്ഥി​തി​യെ​യും ദോ​ഷ​ക​ര​മാ​യ വി​ധ​ത്തി​ല്‍ ബാ​ധി​ക്കു​ന്നു​വെ​ന്നും മി​ക്ക വ​കു​പ്പു​ക​ളും നി​ര്‍ദേ​ശ​ങ്ങ​ള്‍‍ പാ​ലി​ക്കു​ന്നി​ല്ല എ​ന്ന​തി​നാ​ലു​മാ​ണ് പു​തി​യ സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യ​തെ​ന്ന് അ​ധി​കാ​രി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banned plastic bottles
News Summary - Ban on plastic bottles in public gatherings and events
Next Story