ബാലറ്റ് പെട്ടികൾ ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ
text_fieldsഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാലറ്റ് പെട്ടികൾ
ബംഗളൂരു: ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷിഗാവ് നിയമസഭ മണ്ഡലത്തിൽ ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് പെട്ടികൾ കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ ഗ്രാമവാസികൾ റോഡരികിലെ ഓവുചാലിൽ പെട്ടികൾ കണ്ട് അധികൃതരെ അറിയിക്കുകയായിരുന്നു. ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളാണിവയെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച വോട്ടുയന്ത്രം ഉപയോഗിച്ച് നടന്ന പോളിങ്ങുമായി ഇതിന് ബന്ധമില്ലെന്ന് അവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

