Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബക്രീദ്; കന്നുകാലികളെ...

ബക്രീദ്; കന്നുകാലികളെ വാങ്ങുന്നതിന് സ്വയം നിയന്ത്രണമേർപ്പെടുത്തി മുസ്‍ലിം സമൂഹം

text_fields
bookmark_border
ബക്രീദ്; കന്നുകാലികളെ വാങ്ങുന്നതിന് സ്വയം നിയന്ത്രണമേർപ്പെടുത്തി മുസ്‍ലിം സമൂഹം
cancel
camera_alt

ഹ​സ​ൻ ജി​ല്ല​യി​ലെ മുസ്‍ലിം നേതാക്കൾ തീരുമാനം പ്രഖ്യാപിക്കുന്നു

ബംഗളൂരു: സാമുദായിക ഐക്യം നിലനിര്‍ത്തുന്നത്തിന്‍റെ ഭാഗമായി ബക്രീദിന് കന്നുകാലികളെയോ പശുക്കളെയോ എരുമകളെയോ വാങ്ങേണ്ടതില്ലെന്ന് ഹസൻ ജില്ലയിലെ മുസ്‍ലിം സമൂഹം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടന്ന ആഴ്ചച്ചന്തയില്‍ വെച്ചാണ് മുസ്‍ലിം നേതാക്കള്‍ പ്രഖ്യാപനം നടത്തിയത്. കന്നുകാലികളെ വാങ്ങുന്നത് ഒഴിവാക്കാൻ സമുദായ അംഗങ്ങളോട് നേതാക്കള്‍ അഭ്യർഥിച്ചു.

ഉത്സവാഘോഷ വേളയിൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനമെന്ന് മുസ്‍ലിം ഫെഡറേഷന്‍ നേതാവ് പറഞ്ഞു. നിലവിലുള്ള നിയമത്തെ ബഹുമാനിക്കുമെന്നും നിയമം ലംഘിക്കില്ലെന്നും നേതാവ് പറഞ്ഞു. അതേസമയം ഗോവധ നിരോധനം പിൻവലിക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ഹസൻ ജില്ലാ ചീഫ് യൂനിയൻ മേധാവി അമീർ ജാൻ ഉൾപ്പെടെ നിരവധി സമുദായ നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsbakridmuslim communitymetro news
News Summary - Bakrid; Muslim community imposes self-restraint on cattle purchase
Next Story