Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹോളി ആഘോഷത്തിനുനേരെ...

ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദൾ അതിക്രമം

text_fields
bookmark_border
ഹോളി ആഘോഷത്തിനുനേരെ ബജ്റംഗ് ദൾ അതിക്രമം
cancel
camera_alt

മം​ഗ​ളൂ​രു മ​റോ​ളി​യി​​ലെ ഹോ​ളി ആ​ഘോ​ഷം ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​ല​ങ്കോ​ല​മാ​ക്കി​യ​പ്പോ​ൾ

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ മ​റോ​ളി​യി​ൽ ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ച്ച ഹോ​ളി ആ​ഘോ​ഷ​ത്തി​നു​നേ​രെ ബ​ജ്റം​ഗ് ദ​ൾ ആ​ക്ര​മ​ണം. യു​വാ​ക്ക​ളും യു​വ​തി​ക​ളും ഇ​ട​ക​ല​രു​ന്നു, ഭി​ന്ന സ​മു​ദാ​യ​ക്കാ​ർ ഒ​ത്തു​ചേ​രു​ന്നു എ​ന്നു​പ​റ​ഞ്ഞാ​ണ്​ ബ​ജ്​​റം​ഗ്​ ദ​ൾ അ​ക്ര​മി​ക​ൾ പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കി​യ​ത്.

‘രം​ഗ് ദെ ​ബ​ർ​സ’ എ​ന്നു​പേ​രി​ട്ട ആ​ഘോ​ഷം ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് സം​ഘ​ടി​ച്ചെ​ത്തി ഇ​ര​ച്ചു​ക​യ​റി​യ സം​ഘം ഡി.​ജെ പാ​ർ​ട്ടി​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളും ഹോ​ളി​യി​ൽ വി​ത​റാ​ൻ സൂ​ക്ഷി​ച്ച പ​ല​ത​രം ക​ള​റു​ക​ളും ന​ശി​പ്പി​ച്ചു.

സം​ഘാ​ട​ക​രാ​യ യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ തു​ട​രാ​നാ​വാ​തെ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ മ​ട​ങ്ങി.സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഏ​ഴു ബ​ജ്റം​ഗ് ദ​ൾ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു. ഗ​ണേ​ശ് അ​ത്താ​വ​ർ, കെ.​ജ​യ്, വി.​പ്ര​ശാ​ന്ത്, എം. ​ബാ​ല​ച​ന്ദ​ർ, കെ.​അ​ജ​യ്, സി. ​ചി​രാ​ഗ്, എം. ​മി​ഥു​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalclashHoli Celebration
News Summary - Bajrang Dal clash on Holi celebration
Next Story