അപ്പാർട്മെന്റ് ഓണർഷിപ് ആക്ട് നടപ്പാക്കണം -ബി.എ.എഫ്
text_fieldsബാംഗ്ലൂർ അപ്പാർട്മെന്റ് ഫെഡറേഷൻ അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍
ബംഗളൂരു: ബെലഗാവിയിൽ നടക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ കർണാടക അപ്പാർട്മെന്റ് ഓണർഷിപ് ആൻഡ് മാനേജ്മെന്റ് ആക്ട് അവതരിപ്പിക്കുകയും നടപ്പാക്കുകയും വേണമെന്ന് ബാംഗ്ലൂർ അപ്പാർട്മെന്റ് ഫെഡറേഷൻ (ബി.എ.എഫ്) വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട 1972ലെ കർണാടക അപ്പാർട്മെന്റ് ഉടമസ്ഥാവകാശ നിയമം ഉടൻ അപ്ഡേറ്റ് ചെയ്യണം. അപ്പാർട്മെന്റ് ഉടമകൾക്കായി സമഗ്രമായ നിയമ ചട്ടക്കൂട് നടപ്പിലാക്കുക എന്നത് വർഷങ്ങളായി ബി.എ.എഫിന്റെ ആവശ്യമാണെന്ന് ബാംഗ്ലൂർ അപ്പാർട്മെന്റ്സ് ഫെഡറേഷൻ പ്രസിഡന്റ് സതീഷ് മല്യ പറഞ്ഞു.
കോൺഗ്രസും ബി.ജെ.പിയും അവരുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഗ്ദാനമാണിത്. കോൺഗ്രസ് സർക്കാർ അധികാരമേറ്റ് രണ്ടര വർഷം പിന്നിടുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. പുതിയ നിയമം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ അവതരിപ്പിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ ഉറപ്പ് നൽകിയിട്ട് രണ്ട് വർഷമായി എന്നും സംഘടന നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

