ബാഡ്മിന്റൺ ടൂർണമെന്റ് കെ.കെ.എസ് സ്മാഷ് 2024 സമാപിച്ചു
text_fieldsകുന്ദലഹള്ളി കേരള സമാജം സംഘടിപ്പിച്ച ബാഡ്മിന്റൺ മത്സരവിജയികൾ സംഘാടകർക്കൊപ്പം
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബാഡ്മിന്റൺ മത്സരം ‘കെ.കെ.എസ് സ്മാഷ് 2024’ വൈറ്റ്ഫീൽഡ് ഫെതർ സ്മാഷ് അരീനയിൽ കാണികളുടെ നിറസാന്നിധ്യത്തോടെ സമാപിച്ചു. കർണാടകക്കകത്തും പുറത്തും നിന്നുമായി നൂറിലധികം കളിക്കാർ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള ബാഡ്മിന്റൺ ബാറ്റ് പ്രമുഖ ബാറ്റ് നിർമാതാക്കളായ കോസ്മിയോ സമ്മാനിച്ചു.
സംസ്ഥാനത്തെ കായികരംഗത്ത് അറിയപ്പെടുന്ന കേന്ദ്രമായ ചെന്നസാന്ദ്രയിലെ സ്പോട്ടോണിക്സിന്റെ വകയായിരുന്നു ട്രോഫികൾ. വിജയികൾക്കുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും സമാജം ഭാരവാഹികളും അംഗങ്ങളും നൽകി.
ഭാഷയുടെയും മറ്റും അതിരുകളില്ലാതെ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിന് സമാജം സെക്രട്ടറി അജിത്, പ്രവർത്തകസമിതി അംഗം വരുൺ എന്നിവർ നേതൃത്വം നൽകി.
മെൻസ് സിംഗ്ൾ: ഒന്നാം സ്ഥാനം -ഭരത്, രണ്ടാം സ്ഥാനം: വരുൺ വി. റെഡ്ഡി. മെൻസ് ഡബ്ൾസ്: ഒന്നാം സ്ഥാനം -വരുൺ വി. റെഡ്ഡി, ലികിത്. രണ്ടാം സ്ഥാനം: സദായത്, ആദർശ് പ്രഭു.
മിക്സഡ് ഡബ്ൾസ്: ഒന്നാം സ്ഥാനം -വരുൺ വി. റെഡ്ഡി, അഞ്ജലി ദിലീഷ്, രണ്ടാം സ്ഥാനം: സദായത്, രശ്മി ഗാനിഗെർ.
ജമ്പിൾഡ് ഡബ്ൾസ്: ഒന്നാം സ്ഥാനം -വെങ്കടേഷ്, റിതേഷ്. രണ്ടാം സ്ഥാനം: ഗഗൻ, ഉമേഷ് രാജ്.

