ബാഡ്മിന്റൺ: ആർ.ടി നഗർ കരയോഗം ജേതാക്കൾ
text_fieldsഎൻ.എസ്.എസ് കർണാടക നടത്തിയ ആറാമത്
ബാഡ്മിന്റൺ മത്സരത്തിൽ ജേതാക്കളായ
ആർ.ടി നഗർ കരയോഗം ടീം
ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ ആറാമത് ബാഡ്മിന്റൺ മത്സരം കെ.ആർ. പുരം കരയോഗത്തിന്റെ ആതിഥേയത്വത്തിൽ രാംമൂർത്തി നഗറിലുള്ള ബി.എ.ബി ബാഡ്മിന്റൺ കോർട്ടിൽ നടന്നു. സിംഗിൾസിലും ഡബിൾസിലും മിക്സിഡിലുമായി നടന്ന കുട്ടികളുടെയും വനിതകളുടെയും പുരുഷന്മാരുടെയും മത്സരങ്ങളിൽ ആർ.ടി നഗർ കരയോഗം ഓവറോൾ കിരീടം നേടി.
ജേതാക്കൾക്ക് സി.കെ.എം നായർ മേമ്മോറിയൽ റോളിങ് ട്രോഫി നൽകി. ചെയർമാൻ ആർ. ഹരീഷ് കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, ശിവപ്രസാദ്, പ്രഭാകരൻ പിള്ള, വിജയൻ തോന്നുർ, എ.വി. ഗിരീഷ്, എൻ. വിജയകുമാർ, ആർ. വിജയൻ നായർ, പ്രസീദ് കുമാർ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. കൺവീനർ മുരളി, ജോയൻറ് കൺവീനർ ബാബുസേനൻ, വിജയൻ പിള്ള, സുനിൽ കുമാർ, സുജിത്, ജിതേന്ദ്ര സി. നായർ എന്നിവർ നേതൃത്വം നല്കി.

