Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധരാമയ്യയെ കോൺഗ്രസ് ഒതുക്കുന്നു -ബി. ശ്രീരാമുലു

text_fields
bookmark_border
2028ലെ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കും
Former Minister B. Sriramulu
cancel
camera_alt

മു​ൻ മ​ന്ത്രി ബി. ​ശ്രീ​രാ​മു​ലു

ബംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് ഒതുക്കുന്നുവെന്ന അരോപണവുമായി കർണാടക മുൻ മന്ത്രി ബി. ശ്രീരാമുലു. മൈസൂരുവില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അധികാര കൈമാറ്റത്തെത്തുടർന്ന് സിദ്ധരാമയ്യ ഒറ്റപ്പെട്ടുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ പോലും സിദ്ധരാമയ്യക്കു ക്ഷണം ലഭിക്കുന്നില്ല. ജനങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. 2028 ലെ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ബി. ശ്രീരാമുലു പറഞ്ഞു.

നഗരവികസന മന്ത്രിയായ യതീന്ദ്ര സിദ്ധരാമയ്യക്കെതിരെ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. നഗരവികസന വകുപ്പ് യതീന്ദ്ര വഹിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം അതൃപ്തരാണ്. സിദ്ധരാമയ്യയുടെ കുടുംബം മുഡ അഴിമതിയിൽ ആരോപണങ്ങൾ നേരിടുന്നതിനാൽ യതീന്ദ്ര വകുപ്പിന്‍റെ തലപ്പത്ത് ഇരിക്കുന്നത് അനുചിതമാണ്.

അദ്ദേഹം സ്ഥാനമൊഴിയണം എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ശ്രീരാമുലു പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിഞ്ഞിട്ടും തിങ്കളാഴ്ച കലബുറഗിയിൽ ഹ്രസ്വ സന്ദർശനം നടത്തിയതൊഴിച്ചാൽ മുഖ്യമന്ത്രി ബംഗളൂരു വിട്ട് പുറത്തു പോകുന്നില്ല. സംസ്ഥാനം കടുത്ത കലാവസ്ഥാ വ്യതിയാനം നേരിടുമ്പോഴും മുഖ്യമന്ത്രി കനകോത്സവം ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - B. Sriramulu says Congress is keeping Siddaramaiah in check
Next Story