ബി. ദയാനന്ദ ബംഗളൂരു സിറ്റി പൊലീസ് കമീഷണർ
text_fieldsബംഗളൂരു: ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ചൊവ്വാഴ്ചയാണ് നാല് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
സിറ്റി ട്രാഫിക് സ്പെഷൽ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നൽകി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷൽ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പൊലീസ് കമീഷണർ സി.എച്ച്. പ്രതാപ് റെഡ്ഡിയെ, ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പിയായി സ്ഥലംമാറ്റി. സി.ഐ.ഡി എ.ഡി.ജി.പിയായ കെ.വി. ശരത് ചന്ദ്രയെ ഇന്റലിജൻസ് എ.ഡി.ജി.പിയായും മാറ്റി നിയമിച്ചു.

