എച്ച്.എ.എൽ അയ്യപ്പക്ഷേത്ര ഉത്സവത്തിന് കൊടിയേറി
text_fieldsഎച്ച്.എ.എൽ അയ്യപ്പക്ഷേത്ര ഉത്സവത്തിന് കൊടിയേറിയപ്പോൾ
ബംഗളൂരു: എച്ച്.എ.എൽ അയ്യപ്പക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. അയ്യപ്പഭജന സംഘം സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നേതൃത്വം നൽകി.
വെള്ളിയാഴ്ച രാവിലെ എട്ടിന് ആയില്യപൂജ, 9.30ന് പറ നിറക്കൽ, 10.30ന് ശീവേലി, വൈകീട്ട് 6.30ന് സർപ്പബലി, 8.30ന് അത്താഴ ശീവേലി. ശനിയാഴ്ച രാവിലെ 9.30ന് പറ നിറക്കൽ, 10.30ന് ശീവേലി, വൈകീട്ട് 6.45ന് തായമ്പക, 8.30ന് അത്താഴ ശീവേലി. ഞായറാഴ്ച രാവിലെ 7.15ന് ഉത്സവബലി, വൈകീട്ട് ഏഴിന് പള്ളിവേട്ട. തിങ്കളാഴ്ച രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, ഒമ്പതിന് പറ നിറക്കൽ. അന്നേദിവസം വൈകീട്ട് അഞ്ചിന് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് സമാപനം കുറിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

