ഓട്ടോറിക്ഷ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; മലയാളിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldsജെ. ധൻരാജ്,
കെ.വി. സുദർശൻ
മംഗളൂരു: ഓട്ടോറിക്ഷയിൽ കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ കാസർകോട് മഞ്ചേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടു പേരെ മംഗളൂരുവിനടുത്ത വിട്ടൽ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി കെ.വി. സുദർശൻ എന്ന മുന്ന (33), ബണ്ട്വാളിലെ ജെ. ധൻരാജ്(26) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി കൊൽനാടുവിലുണ്ടായ അക്രമം സംബന്ധിച്ച് കെ. ജയന്ത് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ്. താനും ഭാര്യ മധുശ്രീയും സുഹൃത്തിന്റെ ഓട്ടോയിൽ കുട്ടിയെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലേക്ക് പോവുമ്പോഴാണ് അക്രമമുണ്ടായതെന്ന് പരാതിയിൽ പറഞ്ഞു. ബൈക്കിൽ സഞ്ചരിച്ച സംഘം ഓട്ടോ തടഞ്ഞ് യുവതിയെ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയും ഭർത്താവിനെ വലിച്ചിട്ട് മർദിക്കുകയുമായിരുന്നു. ഡ്രൈവർ ഇടപെട്ടാണ് അക്രമികളെ പിന്തിരിപ്പിച്ചത്.

