Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടോറിക്ഷ കനാലിൽ മറിഞ്ഞ് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
ബംഗളൂരു: മംഗളൂരു നഗരത്തിലെ കൊട്ടറ അബ്ബാക്കയിൽ കനത്ത മഴയിൽ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ദീപക് (40) ആണ് മരിച്ചത്. മഴയിൽ കൊട്ടറയിൽ നിറഞ്ഞൊഴുകുകയായിരുന്ന കനാലിന് തടയണയില്ലാത്തതിനാൽ വെള്ളം റോഡിലേക്ക് എത്തിയിരുന്നു. റോഡിലും രാജകനാലിലും ഒരുപോലെ വെള്ളം ഒഴുകിയതാണ് അപകടത്തിന് കാരണം.
മംഗളൂരു മുനിസിപ്പൽ കോർപറേഷന്റെ അനാസ്ഥയുടെ ഇരയാണ് ഓട്ടോ ഡ്രൈവർ ദീപക്കെന്ന് വീട്ടുകാർ ആരോപിച്ചു. രാജ് കനാലിന് തടയണ നിർമിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമെന്നും അവർ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

