Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിൽ കന്നഡ...

ബംഗളൂരുവിൽ കന്നഡ നിർബന്ധമാക്കുന്നതിനെതിരെ ഓട്ടോ യൂനിയനുകൾ

text_fields
bookmark_border
ബംഗളൂരുവിൽ കന്നഡ നിർബന്ധമാക്കുന്നതിനെതിരെ ഓട്ടോ യൂനിയനുകൾ
cancel

ബംഗളൂരു: യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കന്നഡ പ്രവീണ്യം നിര്‍ബന്ധമാക്കിയതിനെതിരെ ഓട്ടോ യൂനിയനുകൾ രംഗത്ത്. ക്യാബ് ഡ്രൈവർമാർക്ക് കന്നഡ ഭാഷാ പ്രാവീണ്യം നിർബന്ധമാക്കണമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.

ബംഗളൂരുപോലുള്ള കോസ്മോപൊളിറ്റന്‍ നഗരത്തില്‍ ഇത്തരമൊരു ഉത്തരവ് അനാവശ്യമാണെന്ന് ഓട്ടോ റിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ (എ.ആർ.ഡി.യു) ജനറൽ സെക്രട്ടറി ഡി. രുദ്രമൂർത്തി പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്ത് കന്നഡ പ്രാവീണ്യം ആവശ്യമില്ല. ആപ്പിലൂടെ ക്യാബ് ബുക്ക് ചെയ്യുകയും ലൊക്കേഷന്‍ ആപ്പിലൂടെ കാണിക്കുകയും മറ്റൊരു ആപ്പിലൂടെ പണം അടക്കുകയും ചെയ്യുന്നു.

ഡ്രൈവറും യാത്രികരും പരസ്പരം സംസാരിക്കേണ്ട അവശ്യം വരുന്നില്ല. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്നവരാണ്. സ്വയം ഉജീവന മാർഗം കണ്ടെത്തുന്ന നിരവധി പേരെ ഉത്തരവ് ബാധിക്കും. നിലവിലുള്ള ഇന്ധന പ്രതിസന്ധി മറി കടക്കാന്‍ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓട്ടോ ഡ്രൈവർമാർ സർക്കാറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:languageCab DriverAutodriversDigital technologyBangalore
News Summary - Auto unions oppose making Kannada mandatory in Bengaluru
Next Story