ഓട്ടോ മിനിമം നിരക്ക് വർധന പ്രാബല്യത്തിൽ
text_fieldsബംഗളൂരു: നഗരത്തിൽ ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് നിരക്ക് 30 രൂപയിൽനിന്ന് 36 രൂപയാക്കി. ആദ്യ രണ്ടു കിലോമീറ്ററിനാണ് ഈ നിരക്ക്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയാണ് ചാർജ്. രാത്രി 10 മുതൽ പുലർച്ച അഞ്ചുവരെയുള്ള സമയങ്ങളിൽ 50 ശതമാനം അധികം നിരക്ക് ഈടാക്കും. വെയിറ്റിങ് ചാർജിലും മാറ്റമുണ്ട്. ആദ്യ അഞ്ചു മിനിറ്റിന് ചാർജ് നൽകേണ്ടതില്ല. തുടർന്നുള്ള ഓരോ 15 മിനിറ്റിനും 10 രൂപ വീതം നൽകണം.
ലഗേജിന്റെ കാര്യത്തിൽ 20 കിലോ വരെ യാത്രക്കാരന് സൗജന്യമായി കൊണ്ടുപോകാം. അതുകഴിഞ്ഞുള്ള ഓരോ 20 കിലോക്കും 10 രൂപ അധികം നൽകേണ്ടിവരും. കഴിഞ്ഞദിവസം മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. അതേസമയം, പുതിയ നിരക്കിൽ ഓട്ടോ റിക്ഷ തൊഴിലാളികൾ തൃപ്തരല്ല. മിനിമം ചാർജ് 40 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. പലരും മീറ്ററിട്ട് സർവിസ് നടത്താൻ തയാറാകുന്നില്ലെന്ന പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

