ഓകേര ഗ്രോൺ ഡയമണ്ട് ജ്വല്ലറി രണ്ടാം ഷോറൂം തുറന്നു
text_fieldsഓകേര ഗ്രോൺ ഡയമണ്ട് ജ്വല്ലറിയുടെ ജയനഗർ ഷോറൂം നടി പ്രിയങ്ക ഉപേന്ദ്ര ഉദ്ഘാടനം ചെയ്യുന്നു. ഓകേര സ്ഥാപകയും സി.ഇ.ഒയുമായ ലിസ മുഖേദ്കർ സമീപം
ബംഗളൂരു: വജ്ര ആഭരണ മേഖലയിൽ നവീന ആശയങ്ങളുമായി ഓകേര ഗ്രോൺ ഡയമണ്ട് ജ്വല്ലറിയുടെ ബംഗളൂരുവിലെ രണ്ടാമത്തെ ഷോറൂം തുറന്നു. ജയനഗർ ഫോർത്ത് ബ്ലോക്കിലെ ഓകേര ഷോറൂമിൽ നടന്ന ചടങ്ങിൽ നടിയും ഉപ്പി ഫൗണ്ടേഷൻ ഹെഡുമായ പ്രിയങ്ക ഉപേന്ദ്ര ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിലെ ആദ്യ അൺകട്ട് ലാബ് ഗ്രോൺ ഡയമണ്ട് കലക്ഷനായ ദ ക്യൂൻസ് റിസർവ് പോൾകി കലക്ഷനാണ് പുതിയ ഷോറൂമിലെ പ്രത്യേകതയെന്ന് ഓകേര സ്ഥാപകയും സി.ഇ.ഒയുമായ ലിസ മുഖേദ്കർ ചൂണ്ടിക്കാട്ടി. വജ്ര ആഭരണങ്ങളുടെ എക്സ്പീരിയൻസ് സെൻറർ പ്രവർത്തനം വൈകാതെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

