Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപ്ര​വാ​സ​ത്തി​ലും...

പ്ര​വാ​സ​ത്തി​ലും ജ്വ​ലി​ച്ച് ആ​റ്റു​കാ​ൽ ദേ​വി​ഭ​ക്തി

text_fields
bookmark_border
ponkala
cancel
camera_alt

ദൂ​ര​വാ​ണി ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം

ബം​ഗ​ളൂ​രു: പ്ര​വാ​സ ജീ​വി​ത​ത്തി​ലും ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​യെ മ​ന​സ്സി​ൽ ധ്യാ​നി​ച്ച് പ​ര​ശ്ശ​തം ഭ​ക്ത​ക​ൾ ഞാ​യ​റാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ വി​വി​ധ നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി ക​ര​യോ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ച്ചു. കാ​ത്തി​രു​ന്ന പ്ര​ഭാ​തം പു​ല​ർ​ന്ന​തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ ഭ​ക്തി​നി​ർ​ഭ​ര മ​ന​സ്സു​മാ​യി സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ദുഃ​ഖ​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളാ​യി നി​റ​ച്ച് സ്ത്രീ​ക​ൾ പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് തീ ​പ​ക​ർ​ന്നു. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം എ​ല്ലാ ക​ര​യോ​ഗ​ങ്ങ​ളി​ലും അ​ന്ന​ദാ​ന​വും ന​ട​ത്തി.

മ​ത്തി​ക്ക​രെ ക​ര​യോ​ഗ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, നി​റ​പ​റ സ​മ​ർ​പ്പ​ണം എ​ന്നി​വ​ക്ക് ശേ​ഷം 10.30ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ബ​ന​സ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​പീ​ഠം റോ​ഡി​ൽ ഓം ​ശ​ക്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ശ്രീ ​രാ​മ​സേ​വാ മ​ണ്ഡ​ലി ട്ര​സ്റ്റി​ൽ പൊ​ങ്കാ​ല അ​ർ​പ്പ​ണ​ത്തി​നാ​യി രാ​വി​ലെ 10ന് ​പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു.

ദൂ​ര​വാ​ണി ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടി.​സി പാ​ള​യ മെ​യി​ൻ റോ​ഡ്, കെ.​വി. മു​നി​യ​പ്പ ഗാ​ർ​ഡ​ൻ വി​ജ​യ ഗ​ണ​പ​തി സ​ന്നി​ധി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​ങ്കാ​ല മ​ഹോ​ത്സ​വം രാ​വി​ലെ 9.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ജ​യ​റാം ശ​ർ​മ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഹോ​ര​മാ​വ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഞ്ചാ​ര ലേ ​ഔ​ട്ടി​ലു​ള്ള ഓം ​ശ​ക്തി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് ബ്ര​ഹ്മ​ശ്രീ വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പൂ​ജ​ക​ൾ​ക്കു​ശേ​ഷം പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്നു. ജ​ല​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഗ​മ്മ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സം​ഘ​ടി​പ്പി​ച്ചു. പൂ​ജ​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ ഈ​ശ്വ​ര​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കൊ​ത്ത​നൂ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ര​തി അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 10.30ന് ​പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു. പൂ​ജ​ക​ൾ​ക്ക് ബ്ര​ഹ്മ​ശ്രീ മാ​ങ്കു​ന്നം ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​ഹാ​ദേ​വ​പു​ര ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ശാ​ല റോ​ഡ് ക​രു​മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 9.30ന് ​പൂ​ജ​ക​ൾ ആ​രം​ഭി​ച്ചു. ബ്ര​ഹ്മ​ശ്രീ വി​ഷ്ണു പ്ര​കാ​ശ്തി എ​മ്പ്രാ​ന്തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് പൂ​ജ​ക​ൾ ന​ട​ന്ന​ത്. തി​പ്പ​സാ​ന്ദ്ര സി.​വി. രാ​മ​ൻ ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല്ലേ​ശ്പാ​ള​യ ജ​ല​ക​ണേ്ഠ​ശ്വ​ര ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ണി​യ​റ പെ​രി​ങ്ങോ​ട്ട് ഇ​ല്ലം പ​ത്മ​നാ​ഭ​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ 9.30ന് ​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

കെ.​ജി.​എ​ഫ് ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗ​ത്തി​ന്‍റെ​യും പാ​ലാ​ർ ന​ഗ​ർ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​ർ ന​ഗ​ർ അ​യ്യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ​വെ​ച്ചും മൈ​സൂ​രു ക​ര​യോ​ഗം മ​ഹി​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റെ​ർ​ലി​ങ് തി​യ​റ്റ​റി​ന് സ​മീ​പം ചാ​മു​ണ്ഡി​വ​നം ക്ഷേ​ത്ര​ത്തി​ൽ​വെ​ച്ചും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു.

യ​ശ്വ​ന്ത​പു​രം ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജാ​ല​ഹ​ള്ളി ശ്രീ ​മു​ത്യാ​ല​മ്മ ദേ​വി ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​വെ​ച്ച് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​ട​ന്നു. പു​ല​ർ​ച്ച നാ​ലു മു​ത​ൽ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് ശേ​ഷം രാ​വി​ലെ 10.20ന് ​പൂ​ലൂ​ർ ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഭ​ണ്ഡാ​ര അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല​ക്ക് തു​ട​ക്ക​മാ​യി. ഉ​ച്ച​ക്ക് 12.15ന് ​തീ​ർ​ഥം ത​ളി​ച്ചു പൊ​ങ്കാ​ല ദേ​വി​ക്ക് സ​മ​ർ​പ്പി​ച്ചു. രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ എം.​എ​ൽ.​എ മു​നി​ര​ത്നം, ശ്രീ ​മു​ത്യാ​ല​മ്മ ദേ​വി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് വാ​സു, പൊ​തു​പ്ര​വ​ർ​ത്ത​ക സു​ന​ന്ദ, എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ചെ​യ​ർ​മാ​ൻ ആ​ർ ഹ​രീ​ഷ് കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ബി​നോ​യ് എ​സ്. നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ പി.​എം. ശ​ശീ​ന്ദ്ര​ൻ, ജോ​യ​ന്‍റ് ട്ര​ഷ​റ​ർ എ​ൻ. വി​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ വി​ജ​യ​ൻ തോ​ണു​ർ, എ.​വി. ഗി​രീ​ഷ് എ​ന്നി​വ​ർ പൊ​ങ്കാ​ല​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. 900ത്തി​ല​ധി​കം വ​നി​ത​ക​ൾ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

മൈ​സൂ​രു ക​ര​യോ​ഗ​ത്തി​ന്‍റെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം

പ​രി​പാ​ടി​ക്ക് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്‍ണ​ൻ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി സു​രേ​ഷ് ജി. ​നാ​യ​ർ, ട്ര​ഷ​റ​ർ എ​ൻ.​എ​സ്. വി​ക്ര​മ​ൻ പി​ള്ള, ക​ൺ​വീ​ന​ർ ബി​ജി​പാ​ൽ ന​മ്പ്യാ​ർ, ധ​നേ​ഷ് കു​മാ​ർ, മു​ര​ളി​മോ​ഹ​ൻ ന​മ്പ്യാ​ർ, ശ്രീ​ധ​ര​ൻ നാ​യ​ർ, പി. ​കെ. മു​ര​ളീ​ധ​ര​ൻ, ആ​ർ. ആ​ന​ന്ദ​ൻ, കെ. ​കൃ​ഷ്ണ​ൻ കു​ട്ടി, പ​ത്മ​കു​മാ​ർ, രാ​ജീ​വ​ൻ കെ.​പി., സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ന്മ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attukal Pongala
News Summary - Attukal Pongala
Next Story