എൻ.എസ്.എസ് കരയോഗങ്ങളിൽ ഞായറാഴ്ച ആറ്റുകാൽ പൊങ്കാല
text_fieldsബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നു. പൊങ്കാല ദിനമായ ഫെബ്രുവരി 25ന് രാവിലെ ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ പൊങ്കാല സമർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. എല്ലാ കരയോഗങ്ങളിലും പൊങ്കാല ചടങ്ങുകൾക്ക് ശേഷം അന്നദാനം ഉണ്ടാകും.
മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ 23ന് രാവിലെ ആറിന് മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. 24ന് രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാവും. 25ന് രാവിലെ മഹാഗണപതി ഹോമം. വിശേഷാൽ അർച്ചനകൾ, നിറപറ സമർപ്പണം എന്നിവക്കു ശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാപീഠം റോഡിൽ ഓം ശക്തി ക്ഷേത്രത്തിനു സമീപം രാമ സേവാ മണ്ഡലി ട്രസ്റ്റിൽ പൊങ്കാല രാവിലെ 10ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്ന ചടങ്ങുകളോടെ ആരംഭിക്കും.
ദൂരവാണി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.സി പാളയ മെയിൻ റോഡ്, കെ.വി. മുനിയപ്പ ഗാർഡൻ വിജയ ഗണപതി സന്നിധിയിൽ സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ജയറാം ശർമ മുഖ്യകാർമികത്വം വഹിക്കും.
മോഹനൻ നാരായണൻ ആത്മീയ പ്രഭാഷണം നടത്തും. ഹോരമാവ് കരയോഗത്തിന്റെ നേതൃത്വത്തിൽ ബഞ്ചാര ലേ ഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തിൽ രാവിലെ എട്ടിന് ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന പൂജകൾക്ക് ശേഷം പൊങ്കാല അടുപ്പിൽ അഗ്നി പകരും.
ജലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ഗംഗമ്മ ദേവി ക്ഷേത്രത്തിൽ രാവിലെ ആറിന് ആരംഭിക്കുന്ന മഹാപൂജകൾക്ക് ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. കൊത്തനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ ബൈരതി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ രാവിലെ 10.30ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും.
പൂജകൾക്ക് ബ്രഹ്മശ്രീ മാങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മഹിള വിഭാഗം സഖിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമം ജപിക്കും.
മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ഗോശാല റോഡ് കരുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9.30ന് പൂജകൾ ആരംഭിക്കും. ബ്രഹ്മശ്രീ വിഷ്ണു പ്രകാശ്തി എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിലാണ് പൂജകൾ നടത്തുന്നത്.
തിപ്പസാന്ദ്ര സി.വി രാമൻ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്രത്തിൽ മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും.
കെ.ജി.എഫ് കരയോഗം മഹിള വിഭാഗത്തിന്റെയും പാലാർ നഗർ അയ്യപ്പ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ പാലാർ നഗർ അയ്യപ്പൻ ക്ഷേത്രത്തിൽ രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. മൈസൂരു കരയോഗം മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്റ്റെർലിങ് തിയറ്ററിന് സമീപം ചാമുണ്ഡിവനം ക്ഷേത്രത്തിൽ രാവിലെ 10ന് ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

