ഡോക്ടർ അകത്തുണ്ടോ, പുറത്താണോ; അറിയാം ഓൺലൈനിൽ
text_fieldsദിനേശ് ഗുണ്ടുറാവു
ബംഗളൂരു: സർക്കാർ സർവിസ് ഡോക്ടർമാർക്ക് ഇനി മൊബൈൽ ഫോൺ വഴി ഹാജർ രേഖപ്പെടുത്താം. രേഖപ്പെടുത്തുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഉൾപ്പെടെ ഹാജറിൽ അറിയാം.
ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്ന ‘മൊബൈൽ ബെയ്സ്ഡ് ജിയോഫെൻസ്ഡ് റിയൽ ടൈം’ ഹാജർ സമ്പ്രദായം ആഗസ്റ്റ് ഒന്നിന് നിലവിൽവരുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.ആശുപത്രികളിൽ പോകാതെ സ്വന്തം കാര്യം നിർവഹിക്കുന്ന ഡോക്ടർമാരെ കുടുക്കാൻ കൂടിയാണ് പുതിയ ഹാജർ സമ്പ്രദായം കൊണ്ടുവരുന്നത്. ആരോഗ്യപ്രവർത്തകർക്കും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കും പുതിയ ഹാജർ സമ്പ്രദായം ബാധകമാണ്.
ആശുപത്രികളിൽ രോഗികളെ നോക്കാൻ ഡോക്ടർമാർ എത്തുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് ലൊക്കേഷൻ തിരിച്ചറിയാൻ കഴിയുന്ന ഹാജർ സമ്പ്രദായം നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

