Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമം​ഗ​ളൂ​രു​വി​ൽ...

മം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി​യെ ത​ട​യാ​ൻ ശ്ര​മം; യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
yuvamorcha
cancel
camera_alt

1. മം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കു​ന്നു

2.സി​ദ്ധ​രാ​മ​യ്യ​യെ ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നും ത​മ്മി​ൽ ന​ട​ന്ന മ​ൽ​പി​ടി​ത്തം

മം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു ബൊ​ണ്ടേ​ലി​ൽ ത​ട​യാ​ൻ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ശ്ര​മം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ വി​ഭാ​ഗ​വും ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.സ​ഹ്യാ​ദ്രി മൈ​താ​ന​ത്ത് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ മം​ഗ​ളൂ​രു​വി​ൽ വി​മാ​ന​മി​റ​ങ്ങി

റോ​ഡ് മാ​ർ​ഗം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ന് നേ​രെ മം​ഗ​ളൂ​രു ബൊ​ണ്ടേ​ലി​ൽ അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​ക​ളു​മാ​യി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തേ നി​ല​യു​റ​പ്പി​ച്ച പൊ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക് വ​ഴി​യൊ​രു​ക്കി.

യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ മ​ൽ​പി​ടി​ത്തം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.മം​ഗ​ളൂ​രു ജെ​റോ​സ ഇം​ഗ്ലീ​ഷ് ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ സാ​മു​ദാ​യി​ക വി​ദ്വേ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രാ​യ വേ​ദ​വ്യാ​സ് കാ​മ​ത്ത്, ഡോ.​വൈ. ഭ​ര​ത് ഷെ​ട്ടി എ​ന്നി​വ​ർ​​​ക്കെ​തി​രെ പാ​ണ്ഡേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ർ​ച്ച പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​ത്.

അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​മ്പോ​ഴും വാ​ഹ​ന​ത്തി​ൽ​നി​ന്നും ‘ജ​യ് ശ്രീ​റാം, ജ​യ് ശ്രീ​റാം, ജ​യ് ശ്രീ​റാം’ മു​ദ്രാ​വാ​ക്യം​വി​ളി ഉ​യ​രു​ന്നു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddaramaiah
News Summary - Attempt to stop Chief Minister in Mangalore- Youth Front activists arrested
Next Story