Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

7,561 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ശ്രമം; ബി.ജെ.പി ബൂത്ത് ഏജന്‍റിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ്

text_fields
bookmark_border
വോട്ട് നീ​ക്കം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടവരിൽ 98.08 ശ​ത​മാ​ന​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടേ​ത്
7,561 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യാൻ ശ്രമം;   ബി.ജെ.പി ബൂത്ത് ഏജന്‍റിനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ്
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ​ക്കി​ടെ 7,561 വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണം. ബി.​ജെ.​പി ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്റി​നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് ബി.​എ​ൽ.​എ എ​സ്. ഗൗ​തം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​നാ​ണ് ബ്രൂ​സ്‌​പേ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബി.​ജെ.​പി കോ​ർ​പ​റേ​റ്റ​റും പാ​ർ​ട്ടി​യു​ടെ ബി.​എ​ൽ.​എ-1 ഉം ​ആ​യ ടി. ​ശ്രീ​നി​വാ​സ് മോ​ത്കൂ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ബെ​ല്ലാ​രി സി​റ്റി കോ​ർ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ ന​ന്ദീ​ഷ്, ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ സു​മ​ല​ത, കേ​സ് വ​ർ​ക്ക​ർ ശ​ര​ണ​ബ​സ​വ എ​ന്നി​വ​രും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ന​ക്കാ​രു​ടെ​യും പേ​രു​ക​ൾ പ​രാ​തി​യി​ലു​ണ്ട്.

പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ അ​പ​വാ​ദം സൃ​ഷ്ടി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രെ​യു​ള്ള ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 353(2) പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​രാ​തി പ്ര​കാ​രം, സെ​പ്റ്റം​ബ​ർ 21ന് 7,561 ​വോ​ട്ട​ർ​മാ​ർ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രോ, താ​മ​സം മാ​റി​യ​വ​രോ, മ​റ്റി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രോ ആ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ശ്രീ​നി​വാ​സ് പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് തെ​ളി​വു​ക​ളോ രേ​ഖ​ക​ളോ ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​വ​ശ്യം ത​ള്ളി.

തു​ട​ർ​ന്ന് ശ്രീ​നി​വാ​സ് 7,561 വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കു​ക​യും അ​വ​ർ​ക്കെ​തി​രെ ഫോം 7 ​ഒ​ബ്ജ​ക്ഷ​നു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ 21ന് ​ബെ​ല്ലാ​രി സി​റ്റി കോ​ർ​പ​റേ​ഷ​ന് അ​യ​ച്ച ക​ത്തി​ൽ, ബ​ന്ധ​പ്പെ​ട്ട ബി.​എ​ൽ.​ഒ​മാ​ർ വ​ഴി ഫോം 7 ​അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ല​രും അ​ത് സ്വീ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​താ​യി ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. ചി​ല ബി.​എ​ൽ.​ഒ​മാ​ർ മാ​ത്ര​മാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നും അ​തി​നാ​ൽ ബാ​ക്കി​യു​ള്ള അ​പേ​ക്ഷ​ക​ൾ നേ​രി​ട്ട് ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി.

ബി.​എ​ൽ.​എ​മാ​ർ​ക്ക് കൂ​ട്ട​ത്തോ​ടെ അ​പേ​ക്ഷ ന​ൽ​കാ​നാ​കു​മെ​ങ്കി​ലും ഒ​രു ബി.​എ​ൽ.​ഒ​ക്ക് ഒ​രു ദി​വ​സം പ​ര​മാ​വ​ധി 10 അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ ന​ൽ​കാ​ൻ സാ​ധി​ക്കൂ എ​ന്ന് ഇ.​ആ​ർ.​ഒ. വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക​ളും എ​തി​ർ​പ്പു​ക​ളും ഉ​ന്ന​യി​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഒ​രു ബി.​എ​ൽ.​എ 30ല​ധി​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ ഇ.​ആ​ർ.​ഒ​യോ അ​സി​സ്റ്റ​ന്‍റ് ഇ.​ആ​ർ.​ഒ. യോ ​നേ​രി​ട്ട് അ​ത് വി​സ്ത​രി​ച്ച് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​പ്ര​സ്താ​വ​ന​യും അ​പേ​ക്ഷ​ക​ളു​ടെ പ​ട്ടി​ക​യും ബി.​എ​ൽ.​എ. സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ.​ആ​ർ.​ഒ. പ​റ​ഞ്ഞു.

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള 7,561 വോ​ട്ട​ർ​മാ​ർ​ക്കെ​തി​രെ എ​തി​ർ​പ്പ് സ​മ​ർ​പ്പി​ക്കാ​ൻ താ​ൻ ത​യ്യാ​റാ​ണെ​ന്ന് കാ​ണി​ച്ച് സെ​പ്റ്റം​ബ​ർ 22ന് ​ശ്രീ​നി​വാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ​ക്ക് വീ​ണ്ടും ക​ത്ത​യ​ച്ചു. പ​ട്ടി​ക ഇ​തോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്ത ഇ​യാ​ൾ, പു​തു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വോ​ട്ട​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റാ​റ്റ​സ് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ വീ​ണ്ടും ആ​വ​ശ്യം നി​ര​സി​ച്ചു. 7,561 വോ​ട്ട​ർ​മാ​ർ​ക്കെ​തി​രെ ശ്രീ​നി​വാ​സ് ഫോം 7 ​അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച​താ​യും ചി​ല പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ആ​രോ​പി​ച്ച് പി​ന്നീ​ട് ഗൗ​തം പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

നീ​ക്കം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട വോ​ട്ട​ർ​മാ​രി​ൽ ഏ​ക​ദേ​ശം 98.08 ശ​ത​മാ​ന​വും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടേ​താ​ണെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ പ​രാ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ്.​ഐ.​ആ​ർ. ന​ട​പ​ടി​ക​ൾ​ക്കി​ടെ ഫോം 7 ​ദു​രു​പ​യോ​ഗം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​റാ​മ​ത്തെ എ​ഫ്.​ഐ.​ആ​റാ​ണി​ത്.

മു​ൻ​പ​ത്തെ അ​ഞ്ച് കേ​സു​ക​ളി​ൽ, ബെ​ല​ഗാ​വി​യി​ലെ ര​ണ്ടും മൈ​സൂ​രു​വി​ലെ ഒ​ന്നും ഉ​ൾ​പ്പെ​ടെ മൂ​ന്ന് കേ​സു​ക​ളി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ക​ൾ. ഇ​ല​ക്ട​റ​ൽ ഫോ​മു​ക​ൾ വ​ഴി അ​റി​ഞ്ഞു​കൊ​ണ്ട് വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ എ​തി​ർ​പ്പു​ക​ളോ ഉ​ന്ന​യി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ അ​ടു​ത്തി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to remove the names of 7,561 voters; Case registered against BJP booth agent and election officials.
Next Story