Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ ബി.ജെ.പി...

കർണാടകയിൽ ബി.ജെ.പി സമരത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫിസിന് പൂട്ടിടാൻ ശ്രമം; പ്രവർത്തകർ പിടിയിൽ

text_fields
bookmark_border
strike
cancel
camera_alt

ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നെ​തി​രെ വി​ധാ​ൻ​സൗ​ധ​യി​ലെ ഗാ​ന്ധി

പ്ര​തി​മ​ക്ക് മു​ന്നി​ൽ ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​​ടെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ഓ​ഫി​സി​ന് പൂ​ട്ടി​ടാ​നു​ള്ള ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം പൊ​ലീ​സ് ത​ട​ഞ്ഞു.

ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​രും എം.​എ​ൽ.​സി​മാ​രും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ എം.​പി​മാ​രും പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​തി​ന് ബ​ദ​ലാ​യാ​ണ് ബി.​ജെ.​പി സ​മ​രം ബം​ഗ​ളൂ​രു​വി​ൽ അ​ര​ങ്ങേ​റി​യ​ത്. വി​ധാ​ൻ സൗ​ധ​യി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ചി​ല ബി.​ജെ.​പി നേ​താ​ക്ക​ൾ വി​ധാ​ൻ സൗ​ധ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് പൂ​ട്ടി​ടാ​ൻ ന​ട​ത്തി​യ ശ്ര​മം പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. വി​ധാ​ൻ സൗ​ധ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം പൊ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് അ​ട​ച്ചു. ശ്ര​ദ്ധ​നേ​ടാ​നാ​ണ് സി​ദ്ധ​രാ​മ​യ്യ ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി പാ​ർ​ല​മെ​ന്റ​റി ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന​ല്ല സി​ദ്ധ​രാ​മ​യ്യ ശ്ര​മി​ക്കു​ന്ന​ത്. വി​ഷ​യ​​ത്തെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് പ​ക​രം എ​ല്ലാ എം.​എ​ൽ.​എ​മാ​രെ​യും കൂ​ട്ടി ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബി.​വൈ. വി​ജ​യേ​ന്ദ്ര, മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ, പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക തു​ടങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeSiddaramaiahBJP
News Summary - Attempt to lock the Chief Minister's office during the BJP strike-Activists arrested
Next Story