Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര മതസ്ഥയായ പെൺകുട്ടിയുമായി സംസാരിച്ചതിന് മർദനം

text_fields
bookmark_border
attack
cancel
camera_alt

representational image

ബംഗളൂരു: സുഹൃത്തായ ഇതര മതസ്ഥയായ പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‍ലിം യുവാവിന് മംഗളൂരുവിൽ ക്രൂര മർദനം. മംഗളൂരുവിൽനിന്ന് ഉജിരെയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു ബെൽത്തങ്ങാടി കക്കിൻജെ സ്വദേശി ഷാഹിലിനാണ് (22) മർദനമേറ്റത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. യുവാവിനെ ബസിൽനിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.

പെൺകുട്ടി ബെൽത്തങ്ങാടിയിൽ ഇറങ്ങിയിരുന്നു. എന്നാൽ ഉജിരെയിൽവെച്ച് ഒരു സംഘം ബസ് തടഞ്ഞ് യുവാവിനെ വലിച്ചിറക്കി മർദിച്ചു. ഷാഹിലിനെ പരിക്കുകളോടെ ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി.

ആക്രമണത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം. കഴിഞ്ഞ ജൂലൈയിൽ രണ്ടു പെൺകുട്ടികൾക്കെതിരെ സദാചാര ഗുണ്ടാപ്രവർത്തനം നടത്തിയതിന് ഹിന്ദുത്വ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - attacking for talking to a girl of a different religion
Next Story