യാദ്ഗിറിൽ കോൺഗ്രസ് ഓഫിസിന് അക്രമികൾ തീയിട്ടു; വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം
text_fieldsബംഗളൂരു: യാദ്ഗിർ ജില്ല കോൺഗ്രസ് ഓഫിസിന് അക്രമികൾ തീയിട്ടു. കന്നാസുകളിൽ പെട്രോളുമായെത്തിയ അക്രമികൾ കെട്ടിടത്തിന് തീയിടുകയായിരുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. അക്രമികൾ രക്ഷപ്പെട്ടു. ഓഫിസ് പരിസരത്തുനിന്ന് പെട്രോൾ കാൻ കണ്ടെത്തി. ഓഫിസിനകത്തെ ഫർണിച്ചറുകൾ, എ.സി എന്നിവ കത്തിനശിച്ചു.
ശനിയാഴ്ച രാവിലെ 11ഓടെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സിറ്റി പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും അന്വേഷണത്തിനെത്തി. സംഭവമറിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓഫിസിന് മുന്നിൽ തടിച്ചുകൂടി. യാദ്ഗിർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

