ബെളഗാവിയിൽ ആക്രമികൾ ഖുർആൻ കത്തിച്ചു
text_fieldsആരാധനാലയത്തിൽനിന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ കവർന്ന് തീയിട്ട സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബെളഗാവി ചന്നമ്മ സർക്കിളിൽ നടന്ന പ്രതിഷേധം
ബംഗളൂരു: നിർമാണം നടക്കുന്ന പള്ളിയിൽനിന്ന് രാത്രി വിശുദ്ധ ഗ്രന്ഥങ്ങൾ കവർന്ന് തീയിട്ട് നശിപ്പിച്ചതായി പരാതി. ബെളഗാവി ജില്ലയിൽ ശാന്തിബസ്ത്വാഡ ഗ്രാമത്തിലാണ് സംഭവം. ഇതേതുടർന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം നേതാക്കളും സമുദായ അംഗങ്ങളും ബെളഗാവിയിലെ ചന്നമ്മ സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി.
നിർമാണത്തിലിരിക്കുന്ന പള്ളിയുടെ താഴത്തെ നിലയിലാണ് ഖുർആൻ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ പ്രഭാത നമസ്കാരത്തിന് എത്തിയപ്പോഴാണ് വിശുദ്ധ ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടതായി വിശ്വാസികളുടെ ശ്രദ്ധയിൽപെട്ടത്. തിരച്ചിലിൽ പള്ളി പരിസരത്തെ വയലിൽ കത്തിക്കരിഞ്ഞ ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
ബെളഗാവി പൊലീസ് കമീഷണർ യാദ മാർട്ടിൻ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. രാത്രിയിലാണ് സംഭവം നടന്നതെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

