Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​ർ​ജാ​പു​ര റോ​ഡി​ൽ...

സ​ർ​ജാ​പു​ര റോ​ഡി​ൽ കാ​ർ ത​ട​ഞ്ഞ് അ​ക്ര​മി​സം​ഘം

text_fields
bookmark_border
സ​ർ​ജാ​പു​ര റോ​ഡി​ൽ കാ​ർ ത​ട​ഞ്ഞ്  അ​ക്ര​മി​സം​ഘം
cancel

ബം​ഗ​ളൂ​രു: സ​ർ​ജാ​പു​ര-​അ​ത്തി​ബ​ലെ റോ​ഡി​ൽ ടെ​ക്കി​യു​ടെ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞ് ആ​ക്ര​മി​ക​ൾ. കാ​ർ ബൈ​ക്കി​ൽ ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് കാ​ർ ത​ട​ഞ്ഞ സം​ഘം ന​ടു​റോ​ഡി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഒ​ടു​വി​ൽ വി​ല​ങ്ങ​നെ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചാ​ണ് ടെ​ക്കി​യു​ടെ കു​ടും​ബം സം​ഘ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ടാ​ല​ന്‍റ് ട്രാ​ക്ക​ർ ടെ​ക്നോ​ള​ജീ​സ് സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ച​ര​ൺ പാ​ൽ സി​ങ്ങാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ സം​ഭ​വ​ത്തെ കു​റി​ച്ച പോ​സ്റ്റി​ട്ട​ത്.

കാ​റി​ലെ ഡാ​ഷ് ബോ​ർ​ഡ് കാ​മ​റ​യി​ൽ പ​തി​ഞ്ഞ സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​ഹി​ത​മു​ള്ള പോ​സ്റ്റി​ൽ ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സി​നെ​യും ബം​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സി​നെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പൊ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ച​ര​ൺ പാ​ൽ സി​ങ് പോ​സ്റ്റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ജാ​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി. ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചി​രു​ന്നി​ല്ലെ​ന്നും പ​ണം ത​ട്ടാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ആ​ക്ര​മി​ക​ളു​ടെ നീ​ക്ക​മാ​യി​രു​ന്നു അ​തെ​ന്നും പ്ര​തി​ക​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു​സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ച​ർ​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. സ​മാ​ന സം​ഭ​വ​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മു​മ്പ് അ​ര​ങ്ങേ​റി​യി​രു​ന്നു. സ​ർ​ജാ​പു​ര റോ​ഡി​ല​ട​ക്കം മി​ക്ക പ്ര​ധാ​ന പാ​ത​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ല്ലാ​ത്ത​ത് ആ​ക്ര​മി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന​താ​യി ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackSarjapura road
News Summary - attack on Sarjapura road
Next Story