സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിനുനേരെ ആക്രമണം
text_fieldsബംഗളൂരു: കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് വോൾവോ എ.സി സ്ലീപ്പർ ഗജരാജ ബസിന് നേരെ ബംഗളൂരുവിൽ ആക്രമണം. സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബംഗളൂരു - തിരുവനന്തപുരം ബസിന് നേരെ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് ആക്രമണം ഉണ്ടായത്.
സിൽക്ക് ബോർഡ്- ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ബസിനെ പിന്തുടർന്നയാൾ ഇലക്ട്രോണിക് സിറ്റി ടോൾബൂത്തിന് സമീപം യാത്രക്കാരെ കയറ്റുന്നതിനിടെ ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. വൈപ്പർ ഊരിയെടുത്ത ശേഷമായിരുന്നു ചില്ലും രണ്ടു ഹെഡ്ലൈറ്റും തകർത്തത്.
വെള്ളിയാഴ്ചയായതിനാൽ വാരാന്ത അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. അക്രമത്തെ തുടർന്ന് ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർത്തിയിട്ടു. ബസ് ജീവനക്കാർ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകി.
രാത്രി ഏഴിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസാണിത്. ടോൾബൂത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ വിവരം ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരു- മൈസൂരു റോഡിലും മുമ്പ് സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. ബസ് ജീവനക്കാൻ വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അക്രമത്തിന് ശേഷം സ്കൂട്ടറിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് ഊരിയ ശേഷം സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്വിഫ്റ്റ് ബസിനുനേരെ ആക്രമണം
ബംഗളൂരു: കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് വോൾവോ എ.സി സ്ലീപ്പർ ഗജരാജ ബസിന് നേരെ ബംഗളൂരുവിൽ ആക്രമണം. സ്കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബംഗളൂരു - തിരുവനന്തപുരം ബസിന് നേരെ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് ആക്രമണം ഉണ്ടായത്.
സിൽക്ക് ബോർഡ്- ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ബസിനെ പിന്തുടർന്നയാൾ ഇലക്ട്രോണിക് സിറ്റി ടോൾബൂത്തിന് സമീപം യാത്രക്കാരെ കയറ്റുന്നതിനിടെ ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. വൈപ്പർ ഊരിയെടുത്ത ശേഷമായിരുന്നു ചില്ലും രണ്ടു ഹെഡ്ലൈറ്റും തകർത്തത്.
വെള്ളിയാഴ്ചയായതിനാൽ വാരാന്ത അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. അക്രമത്തെ തുടർന്ന് ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം നിർത്തിയിട്ടു. ബസ് ജീവനക്കാർ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകി.
രാത്രി ഏഴിന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസാണിത്. ടോൾബൂത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ വിവരം ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരു- മൈസൂരു റോഡിലും മുമ്പ് സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. ബസ് ജീവനക്കാൻ വിഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അക്രമത്തിന് ശേഷം സ്കൂട്ടറിന്റെ പിന്നിലെ നമ്പർ പ്ലേറ്റ് ഊരിയ ശേഷം സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു.

