എ.ടി.എമ്മിലെ മോഷണശ്രമം; ഏഴു ലക്ഷം രൂപ കത്തിനശിച്ചു
text_fieldsമോഷണശ്രമം നടന്ന എ.ടി.എമ്മിൽ നിന്നുള്ള ദൃശ്യം
ബംഗളൂരു: ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർത്ത് പണം കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം പാളിയതോടെ ഏഴു ലക്ഷം രൂപ കത്തിനശിച്ചു. നെലമംഗലയിലെ ആക്സിസ് ബാങ്ക് കിയോസ്കിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേർ മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ബാങ്ക് അധികൃതർ കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
ഉടമ സ്ഥലത്തെത്തിയപ്പോൾ മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ബാങ്ക് അധികൃതർ എത്തി എ.ടി.എം പരിശോധിച്ചപ്പോൾ മെഷീൻ ഭാഗികമായി മുറിച്ചതായി കണ്ടെത്തി. 500ന്റെയും 100ന്റെയും നോട്ടുകളാണ് എ.ടി.എമ്മിലുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെലമംഗല ടൗൺ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

