അത്തിബലെ-ഹൊസക്കോട്ടെ എ.സി ബസ് സർവിസ് തുടങ്ങി
text_fieldsബംഗളൂരു: അത്തിബലെയിലും സർജാപുരയിലും പുതിയ ബസ്സ്റ്റാൻഡുകൾ നിർമിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. അത്തിബലെയിൽനിന്ന് ഹൊസക്കോട്ടെയിലേക്ക് പുതിയ ബി.എം.ടി.സി എ.സി ബസ് സർവിസ് ആരംഭിക്കുന്നതിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിന്റെ നഗരപ്രാന്ത പ്രദേശമായ അത്തിബലെ തമിഴ്നാട് അതിർത്തിയിലാണുള്ളത്. നിരവധി വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അത്തിബലെയിലേക്ക് മെജസ്റ്റിക്ക്, ബംഗളൂരു വിമാനത്താവളം എന്നിവിടങ്ങളിൽനിന്ന് നിരവധി സർവിസുകൾ നടത്തുന്നുണ്ട്.
ബംഗളൂരുവിൽ അതിവേഗം വളർന്നുവരുന്ന മേഖലയാണ് സർജാപുര. ഈ രണ്ട് മേഖലകളുടെയും ഗതാഗതസൗകര്യ വികസനത്തിന് ഉതകുന്നതാണ് നിർദിഷ്ട ബസ്സ്റ്റാൻഡ് പദ്ധതികൾ. 60 രൂപയാണ് റൂട്ടിലെ ടിക്കറ്റ് നിരക്ക്. 57 ട്രിപ്പുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

