നാഗവാര ജങ്ഷനിൽ ഓടയിലെ മലിനജലം ഒഴുകിപ്പരക്കുന്നു
text_fieldsനാഗവാര ജങ്ഷനിൽ ഓടജലം ഒഴുകിപ്പരന്നതിനെ തുടർന്ന് റോഡ് ചാടിക്കടക്കുന്ന യുവതി
ബംഗളൂരു: നാഗവാര ജങ്ഷനിൽ മാലിന്യപ്പുഴയായി ഓടയിൽനിന്നുള്ള അഴുക്കുവെള്ളം ഒഴുകിപ്പരക്കുന്നു. മേൽപാലം റോഡിനടിയിൽ താനിസാന്ദ്രയിലേക്കുള്ള സർവിസ് റോഡുകൾ കടന്നുപോവുന്നിടത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്.
ദുർഗന്ധം വമിക്കുന്ന കറുത്ത വെള്ളം ചാടിക്കടക്കാൻ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കാൽനടക്കാരും നാട്ടുകാരുടെ ദേഹത്ത് മലിനജലം തട്ടാതെ സഞ്ചരിക്കാൻ വാഹനങ്ങളും ഏറെ പ്രയാസപ്പെടുന്ന സ്ഥിതിയാണ്. തിരക്കേറിയ ഈ ജങ്ഷനിലെ മലിനജലപ്രശ്നം ശിവാജി നഗർ ഭാഗത്ത് നിന്നുള്ള വാഹനങ്ങളേയും ബാധിക്കുന്നു. ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ ഏറെ നേരം ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

