Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണ​റേ​റി​യം...

ഓ​ണ​റേ​റി​യം വ​ര്‍ധി​പ്പി​ക്ക​ണം, പ്ര​തി​ഷേ​ധ​വു​​മാ​യി ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍

text_fields
bookmark_border
ഓ​ണ​റേ​റി​യം വ​ര്‍ധി​പ്പി​ക്ക​ണം, പ്ര​തി​ഷേ​ധ​വു​​മാ​യി ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍
cancel

ബം​ഗ​ളൂ​രു: പു​തി​യ റാ​ഷ​നൈ​സേ​ഷ​ന​ല്‍ നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഓ​ണ​റേ​റി​യം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍ ഫ്രീ​ഡം പാ​ർ​ക്കി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ഓ​ണ​റേ​റി​യം 15,000 രൂ​പ​യ​ക്ക​ണ​മെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം വ​കു​പ്പു​ത​ല ച​ർ​ച്ച​ക്ക് ശേ​ഷം 10,000 രൂ​പ​യാ​ക്കി നി​ശ്ച​യി​ച്ചു. ഇ​തോ​ടൊ​പ്പം 1,000 ആ​ളു​ക​ള്‍ക്ക് ഒ​രു ആ​ശ വ​ര്‍ക്ക​ര്‍ ‍എ​ന്ന ക​ണ​ക്കി​ല്‍ നി​ന്നും 2,000 ആ​ളു​ക​ള്‍ക്ക് ഒ​രു ആ​ശ വ​ര്‍ക്ക​ര്‍ ‍എ​ന്ന രീ​തി​യി​ലാ​ക്കി. ഇ​ത് ഇ​വ​രു​ടെ ജോ​ലി ഭാ​രം ഇ​ര​ട്ടി​യാ​ക്കി. പു​തി​യ നി​യ​മം പ്ര​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ഏ​ക​ദേ​ശം 7000 ത്തി​ല​ധി​കം പേ​രു​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​കും. മ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​പ്പോ​ലെ നി​ശ്ചി​ത തീ​യ​തി​യി​ൽ നി​ശ്ചി​ത ശ​മ്പ​ളം ല​ഭി​ക്ക​ണം.

ചെ​ല​വു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ എ​പ്പോ​ൾ ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്ന് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. 1,000 പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ക എ​ന്ന​ത് ത​ന്നെ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. 2,000 പേ​രാ​കു​മ്പോ​ൾ ജോ​ലി​ഭാ​രം ഇ​ര​ട്ടി​യാ​കു​മെ​ന്നും ത​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ച്ചു.

മാ​ർ​ച്ച് ആ​റി​ന് അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് ആ​ശ വ​ര്‍ക്ക​ര്‍മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ വി​ര​മി​ക്ക​ൽ ഫ​ണ്ട്, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ചി​കി​ത്സ ചെ​ല​വ് വ​ഹി​ക്കാ​ൻ കോ​ർ​പ്പ​സ് ഫ​ണ്ട്, ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്ന് മാ​സ​ത്തെ റി​ക്ക​വ​റി കാ​ല​യ​ള​വി​ൽ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം എ​ന്നി​വ​യും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്ന് ആ​ശ യൂ​നി​യ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി. ​നാ​ഗ​ല​ക്ഷ്മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsProtestsAsha WorkersHonorarium
News Summary - ASHA workers protest against increase in honorarium
Next Story