അരുൺ കുമാർ പുത്തില ബി.ജെ.പിയിൽ ചേർന്നു
text_fieldsബംഗളൂരു: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങളെത്തുടർന്ന് ബി.ജെ.പി വിട്ട ദക്ഷിണ കന്നട ജില്ലയിൽ പുത്തൂരിലെ അരുൺകുമാർ പുത്തില വെള്ളിയാഴ്ച പാർട്ടിയിൽ തിരിച്ചെത്തി.
ബംഗളൂരുവിൽ ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന പുത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അശോക് കുമാർ റൈയാണ് 66,607 വോട്ടുകൾ നേടി വിജയിച്ചത്. ബി.ജെ.പി റെബലായി മത്സരിച്ച അരുൺകുമാർ പുത്തില 62,458 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ബി.ജെ.പിയുടെ സ്ഥാനാർഥി ആശ തിമ്മപ്പക്ക് 37,558 വോട്ടുകളേ നേടാനായുള്ളൂ. ഇതേത്തുടർന്ന് പുത്തില പരിവാർ എന്ന സംഘടനയുണ്ടാക്കി മുന്നോട്ടു പോവുകയായിരുന്നു അരുൺകുമാർ. ചടങ്ങിൽ മുൻ മന്ത്രി വി.സുനിൽകുമാർ എം.എൽ.എ, ദക്ഷിണ കന്നട ജില്ല പ്രസിഡന്റ് സതീഷ് കുമ്പള, പുത്തൂർ മണ്ഡലം പ്രസിഡന്റ് സജ രാധാകൃഷ്ണ ആൽവ, പി.ജി. ജഗന്നിവാസ് റാവു, പ്രസന്ന മർത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

