Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗിരീഷ് കുമാർ വെങ്ങര ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ഗിരീഷ്
ബംഗളൂരു: വെങ്ങരയിലെ ആദ്യകാല സാസ്കാരിക പ്രവർത്തകനും ചിത്രകാരനും അക്കാദമി അവാർഡ് ജേതാവും കാർട്ടൂണിസ്റ്റുമായ ഗിരീഷ് കുമാർ വെങ്ങര (57) ബംഗളൂരുവിൽ നിര്യാതനായി. വെങ്ങര ജ്യോതിസ്സിൽ പരേതനായ ഡോ.വി. കൃഷ്ണന്റെയും വി. ദേവകിയമ്മയുടെയും മകനാണ്. കൈരളി നികേതൻ ട്രസ്റ്റ് ഓഫിസ് അസിസ്റ്റന്റായ സവിതയാണ് ഭാര്യ. മക്കൾ: അഭിജ്ഞ (ഫാം.ഡി), ആദിത്യ കൃഷ്ണ (വിദ്യാർഥി).
വിരമിച്ച സഹകരണ വകുപ്പ് അഡീഷനൽ രജിസ്ട്രാറും മാടായി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.ബി. കൃഷ്ണകുമാർ ഏകസഹോദരനാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
Next Story

