ബംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിൽ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചു
text_fieldsകെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിൽ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചപ്പോൾ
ബംഗളൂരു: കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആര്‍ട്ട് പാര്‍ക്ക് ആരംഭിച്ചു. ലോകമെമ്പാടുമുള്ള 67 കലാകാരന്മാരുടെ 210 കലാ സൃഷ്ടികള്‍ പ്രദർശനത്തിലുണ്ട്. യാത്രക്കാര്‍ക്കും സന്ദർശകർക്കും ചിത്ര കലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ആര്‍ട്ട് പാര്‍ക്ക് അവസരമൊരുക്കുന്നു. ചിത്രകാരന് എസ്.ജി വാസുദേവ് ആണ് പാര്‍ക്ക് രൂപകൽപന ചെയ്തത്. ആർട്ട് പാർക്കിൽ ചിത്രകാരന്മാര് തത്സമയം ചിത്രങ്ങള്‍ വരക്കുകയും സമൂഹത്തില്‍ കലയുടെ പ്രസക്തി ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ഗ്ഗാത്മകതയുമായി ബന്ധം സ്ഥാപിക്കാനും ആര്‍ട്ട് പാര്‍ക്ക് സഹായിക്കുന്നുവെന്നും ജീവിതത്തെക്കുറിച്ച് പുതിയ വീക്ഷണങ്ങള്‍ സൃഷ്ടിക്കാന്‍ കലക്ക് സാധിക്കുമെന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവള എം.ഡി യും സി.ഇ.ഒ യുമായ ഹരി മാരാര്‍ പറഞ്ഞു. ഇതിനോടകം ആര്‍ട്ട് പാര്‍ക്കിന്റെ 75 ലധികം പതിപ്പുകള്‍ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

