മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ
text_fieldsകിഷോർ
മംഗളൂരു: മാൽപെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്തു.
ഉപ്പൂർ ഗ്രാമത്തിലെ ലക്ഷ്മി നഗറിൽ താമസിക്കുന്ന കെ. കിഷോറാണ് (24) അറസ്റ്റിലായത്. മാൽപെ പൊലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണ് കേസ്. ബ്രഹ്മാവർ, കുന്താപുരം, ഉഡുപ്പി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മറ്റ് നിരവധി കേസുകളിലും കിഷോർ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

