അടക്ക മോഷ്ടാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: ഉപ്പിനങ്ങാടിയിലെ അടക്ക കടയിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഡിഗരെ സ്വദേശികളായ മുഹമ്മദ് ഷഹ്ബാദ് (26), ജംഷീദ് (25) എന്നിവരാണ് അറസ്റ്റിലായത്. ചിക്കമഗളൂരു ജില്ലയിലെ എൻ.ആർ പുര പൊലീസ് നേരത്തേ മറ്റൊരു മോഷണ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ ഉപ്പിനങ്ങാടി കവർച്ചയെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തി. ഒക്ടോബർ 27ന് ഗാന്ധി പാർക്കിനടുത്തുള്ള ശ്രീറാം ഗോപാൽ കാമത്ത് കമേഴ്സ്യൽ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന വസന്തിന്റെ ഉടമസ്ഥതയിലുള്ള അടക്ക, വന ഉൽപന്ന വ്യാപാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. അന്ന് ഉച്ചകഴിഞ്ഞ് കടയുടമ കാഷ് ഡ്രോയർ പൂട്ടി ടോയ്ലറ്റ് ഉപയോഗിക്കാൻ പുറത്തിറങ്ങി. ഷട്ടർ തുറന്നിട്ടിരുന്നു.
തിരിച്ചെത്തിയപ്പോൾ കാഷ് ഡ്രോയർ പൊട്ടിയതായും അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടർന്ന് ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എൻ.ആർ പുര പൊലീസിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തശേഷം, റൂറൽ പൊലീസ് ഇൻസ്പെക്ടർ നാഗരാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ ഉപ്പിനങ്ങാടിയിൽ കൊണ്ടുവന്ന് സ്ഥലപരിശോധന നടത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

