കർണാടകയിലെ ക്ഷേത്രത്തിൽ നൂറോളം ഭക്തർ എച്ചിലിലുരുണ്ട് ‘എഡെസ്നാന’ നടത്തി
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ വിഖ്യാതമായ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചമ്പ ഷഷ്ടി മഹോത്സവത്തോടനുബന്ധിച്ച് 95 ഭക്തജനങ്ങൾ ‘എഡെസ്നാന’ നടത്തി. ഉഡുപ്പി ജില്ലയിലെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആചരിച്ചുപോന്ന ‘മഡെ സ്‌നാന’യും ‘എഡെ സ്‌നാന’യും വിവാദങ്ങളെ തുടർന്ന് അഞ്ചു വർഷം മുമ്പ് നിരോധിച്ചതായി പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥ പ്രഖ്യാപിച്ചിരുന്നു. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്‌നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതാണ് എഡെ സ്‌നാന.
ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു മഡെ സ്‌നാനയും എഡെ സ്‌നാനയും അനുവര്‍ത്തിച്ചുപോന്നിരുന്നത്. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേഷ തീര്‍ഥ 2016ല്‍ മഡെ സ്‌നാന നിര്‍ത്തലാക്കുകയും എഡെ സ്‌നാന കൊണ്ടുവരികയും ചെയ്തിരുന്നു. രണ്ടാമത് ഏർപ്പെടുത്തിയ എഡെസ്നാനവും 2018ൽ നിറുത്തി. അതോടെ രണ്ട് ആചാരങ്ങളും ഉച്ചാടനം ചെയ്തതായിരുന്നു.
സർപ്പദോഷം, ജീവിത പ്രയാസങ്ങൾ എന്നിവ നീങ്ങും എന്ന വിശ്വാസത്തിലാണ് ഭക്തർ ഏഡെസ്നാന ചെയ്യുന്നത്. ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് മോഹനറാം, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിംഗയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

