‘ആരോഗ്യം’ സ്ക്രീനിങ് പദ്ധതിക്ക് തുടക്കം
text_fieldsഡോ. ദേവി ഷെട്ടി
ബംഗളൂരു: ഐ.ടി കോറിഡോറിൽ ‘ആരോഗ്യം’ സ്ക്രീനിങ് പദ്ധതിക്ക് തുടക്കം. നാരായണ ഹെൽത്തിന് കീഴിൽ കാടുബീസനഹള്ളിയിൽ ആരംഭിച്ച പ്രിവന്റിവ് സ്ക്രീനിങ് പദ്ധതി ചെയർമാൻ ദേവി ഷെട്ടി ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഒന്നര മണിക്കൂർ നീളുന്ന സ്ക്രീനിങ്ങാണ് നടത്തുക.
ഏറെ ജോലിത്തിരക്കുള്ള യുവ പ്രഫഷനലുകൾക്കിടയിൽ പ്രിവന്റിവ് സ്ക്രീനിങ്ങിനായി സംവിധാനമൊരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ദേവി ഷെട്ടി പറഞ്ഞു. ഐ.ടി മേഖലയിൽ പല കമ്പനികളും ആരോഗ്യ സംവിധാനങ്ങൾക്ക് അവസരമൊരുക്കുന്നുണ്ടെങ്കിലും ജീവനക്കാർ പതിവായി പരിശോധന നടത്താറില്ലെന്നതാണ് യാഥാർഥ്യം.
ഏകദേശം 30 ശതമാനത്തിൽതാഴെ പേർ മാത്രമാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത്. പെട്ടെന്നുള്ള ഹൃദയാഘാതം ചെറുപ്പക്കാരിൽ കൂടിവരുന്ന സാഹചര്യമാണുള്ളത്.
ജീവിതരീതി, ഭക്ഷണ ശീലം, വ്യായാമത്തിന്റെ അഭാവം തുടങ്ങിയവ ഇതിന് വഴിവെക്കുന്ന പ്രധാന കാരണങ്ങളാണ്. നേരത്തെ പരിശോധന നടത്തുന്നതിലൂടെ ഇത്തരം പല മരണങ്ങളെയും തടയാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

