ക്ഷേത്രോത്സവത്തിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു
text_fieldsബംഗളൂരു: നഗരത്തിൽ ക്ഷേത്രോത്സവ ചടങ്ങിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബ്യാടരായന പുര സ്വദേശി യോഗേഷ് (23) ആണ് കൊല്ലപ്പെട്ടത്.
കേസിൽ പ്രതികളായ ചേതൻ, പവൻ, രംഗ എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്സവത്തിനിടെ യോഗേഷ് നൃത്തം ചെയ്യവേ പ്രതികളുടെ ദേഹത്ത് തട്ടിയതാണ് പ്രകോപന കാരണം. ഇവർ യോഗേഷിനെ തടഞ്ഞുവെച്ച് മർദിച്ചു. തുടർന്ന് യോഗേഷ് രക്ഷപ്പെടാൻ സമീപത്തെ മതിൽ ചാടി. വയറിനേറ്റ പരിക്കിനെ തുടർന്ന് രക്തംവാർന്ന് മരണപ്പെട്ടു. മതിൽ ചാടിയപ്പോൾ കുപ്പിക്കഷണം തട്ടിയാണ് പരിക്കേറ്റതെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് പ്രതികളെ ചോദ്യം ചെയ്തതിൽനിന്നാണ് കത്തി ഉപയോഗിച്ച് കുത്തിയെന്ന് സമ്മതിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

