Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണ്ഡ്യ ജില്ലയിൽ എ.ആർ.എ.ഐക്ക് ഭൂമി ലഭിക്കും: എം.ബി. പാട്ടീൽ

text_fields
bookmark_border
മാണ്ഡ്യ ജില്ലയിൽ എ.ആർ.എ.ഐക്ക് ഭൂമി ലഭിക്കും: എം.ബി. പാട്ടീൽ
cancel
camera_alt

എം.​ബി. പാ​ട്ടീ​ൽ

Listen to this Article

ബംഗളൂരു: രാജ്യത്തെ ആദ്യത്തെ കെട്ടിട നിർമാണ ഉപകരങ്ങള്‍ പരിശോധിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിയനായി മാണ്ഡ്യ ജില്ലയില്‍ 100 ഏക്കര്‍ ഭൂമി ലഭ്യമാണെന്ന് മന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു. പദ്ധതിക്ക് ഏകദേശം 500 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയോട് (എ.ആർ.എ.ഐ) പദ്ധതിയുടെ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പാട്ടീൽ കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് കത്തെഴുതിയതായി മന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.

മാണ്ഡ്യ താലൂക്കിലെ ബസരാലു ഹോബ്ലിയിലെ മുദ്ദനഘട്ട, ഹെഗ്ഗഡിതിഹള്ളി ഗ്രാമങ്ങളിലായി 105 ഏക്കർ സർക്കാർ ഭൂമി പദ്ധതിക്കായി ലഭ്യമാണെന്ന് മാണ്ഡ്യ ജില്ല കമീഷണർ സ്ഥിരീകരിച്ചതായി ജനുവരി എട്ടിന് കുമാരസ്വാമി അയച്ച കത്തിന് മറുപടിയായി പാട്ടീൽ പറഞ്ഞു.

മാണ്ഡ്യ-നാഗമംഗല സംസ്ഥാന പാതയിൽ നിന്ന് 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലം പദ്ധതിക്കായി ആദ്യം പരിഗണിച്ചിരുന്ന സ്ഥലത്തെക്കാൾ കൂടുതല്‍ വിസ്തീര്‍ണ്ണമുണ്ട് . ഭൂമിയുടെ യഥാർഥ വില നിശ്ചയിക്കുന്നതിനായി എത്രയും വേഗം കർണാടക സന്ദർശിക്കാൻ എ.ആർ.എ.ഐ പ്രതിനിധികളോടും കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും നിർദേശിക്കണമെന്ന് മന്ത്രി എം.ബി. പാട്ടീൽ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ARAI will get land in Mandya district: M.B. Patil
Next Story