Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടികജാതിക്കുള്ളിലെ ആഭ്യന്തര സംവരണത്തിന് അംഗീകാരം

text_fields
bookmark_border
ജോലി ഒഴിവുകൾ നികത്തുന്നതിനുള്ള പ്രധാന തടസം ഇതോടെ നീങ്ങി
പട്ടികജാതിക്കുള്ളിലെ ആഭ്യന്തര സംവരണത്തിന് അംഗീകാരം
cancel
camera_alt

സി​ദ്ധ​രാ​മ​യ്യ വി​ധാ​ന സൗ​ധ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ന്നു

ബംഗളൂരു: പട്ടികജാതി വിഭാഗത്തിനുള്ളിലെ ആഭ്യന്തര സംവരണത്തിന് കർണാടക സർക്കാർ അംഗീകാരം നല്‍കി. വിധാന സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിർണായക തീരുമാനം.പട്ടികജാതിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ 15 ശതമാനം സംവരണം വിവിധ വിഭാഗങ്ങൾക്കായി വിഭജിക്കാന്‍ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദലിത് ഇടതുപക്ഷ സമുദായത്തിന് 5.25 ശതമാനവും വലതുപക്ഷ സമുദായത്തിന് 5.25 ശതമാനവും പട്ടികജാതി വിഭാഗത്തിലെ മറ്റ് വിഭാഗങ്ങൾക്ക് 4.5 ശതമാനവും സംവരണം ലഭിക്കും.

സംസ്ഥാന സർക്കാർ ആദ്യം പട്ടികജാതിക്കാർക്ക് 17 ശതമാനവും പട്ടികവർഗക്കാർക്ക് ഏഴ് ശതമാനവും സംവരണം നൽകാനാണ് ഉദ്ദേശിച്ചിരുന്നതെന്നും കോടതി ഉത്തരവ് മൂലം പട്ടികജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗക്കാർക്ക് മൂന്ന് ശതമാനവുമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജേലാി ഒഴിവുകൾ നികത്തുന്നതിനുള്ള പ്രധാന തടസം ഇതോടെ നീങ്ങി. വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതോടെ നിയമന പ്രക്രിയ ആരംഭിക്കും. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ദലിത് മന്ത്രിമാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Approval for internal reservation within Scheduled Castes
Next Story