15,000 അധ്യാപക നിയമനം; നിർദേശം സമർപ്പിക്കണം -സിദ്ധരാമയ്യ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: 15,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള നിർദേശം ധനകാര്യ വകുപ്പിന് ഉടന്‍ സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ബുധനാഴ്ച നടന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. അധ്യാപകരുടെ കുറവ് സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുണ്ടെന്നും അത് ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണൽ സംവരണ പ്രശ്നം പരിഹരിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അത് പരിഹരിച്ചതിനാൽ നിർദ്ദേശം സമർപ്പിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ നൂറു ദിവസത്തിനുള്ളിൽ നിയമന പ്രക്രിയ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിതി ആയോഗിന്റെ സമീപകാല റിപ്പോർട്ട് പ്രകാരം കർണാടകയിലെ 41,088 സർക്കാർ സ്കൂളുകളിലായി 1,78,935 അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും 38,163 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

